ന്യൂസിലാൻഡ് പൗരത്വം നേടാൻ ഇനി പരീക്ഷ പാസാകണം

ന്യൂസിലാൻഡ് പൗരത്വം നേടാൻ ഇനി പരീക്ഷ പാസാകണം

ന്യൂസിലാൻഡ്;അപേക്ഷാ പ്രക്രിയയിലൂടെ ന്യൂസിലാൻഡ് പൗരത്വം നേടാൻ ഇനി പരീക്ഷ പാസാകണം.

അടുത്ത വർഷം  അവസാനം മുതൽ നടപ്പിലാക്കാൻ ഒരുങ്ങുന്ന പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോൾ, പരീക്ഷയിൽ വിജയിക്കുന്നതിന് അപേക്ഷകർ 75% ചോദ്യങ്ങളും പാസാകണം അതായത് 20 ചോദ്യങ്ങളിൽ 15 എണ്ണം ശരിയാകണം. മൾട്ടി-ചോയ്‌സ് ആയിരിക്കും ചോദ്യങ്ങൾ.

ജന്മനാ പൗരന്മാരല്ലാത്തവർക്കും വംശാവലി പ്രകാരം പൗരത്വത്തിന് അവകാശമില്ലാത്തവർക്കും ന്യൂസിലൻഡ് പൗരത്വം നേടുന്നതിനുള്ള ഔപചാരിക പ്രക്രിയയാണ് ഗ്രാന്റ് ബൈ സിറ്റിസൺഷിപ്പ്. ന്യൂസിലാൻഡിൽ സ്ഥിരതാമസമാക്കിയ കുടിയേറ്റക്കാർക്കുള്ള ഒരു വഴിയാണിത്. ഇതിനായി കുറഞ്ഞത് അഞ്ച് വർഷത്തേക്ക് ഒരു റസിഡന്റ് വിസ കൈവശം വയ്ക്കണം, അടിസ്ഥാന ഇംഗ്ലീഷ്, നല്ല സ്വഭാവം, പ്രതിവർഷം 240 ദിവസം അല്ലെങ്കിൽ ആകെ 1350 ദിവസം രാജ്യത്ത് ഉണ്ടായിരിക്കണം.

"അപേക്ഷകർക്ക് ന്യൂസിലൻഡ് പൗരത്വത്തിന്റെ ഉത്തരവാദിത്തങ്ങളും നിയമങ്ങളും അവകാശങ്ങളും മനസ്സിലാക്കാൻ കഴിയുമെന്ന് ഉറപ്പാക്കുവാനാണ്" പുതിയ ടെസ്റ്റ് നിലവിൽ വരുന്നതെന്ന് ആഭ്യന്തരകാര്യ മന്ത്രി ബ്രൂക്ക് വാൻ വെൽഡൻ പറഞ്ഞു.

പരീക്ഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആഭ്യന്തര വകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാരം, ജീവിതം തുടങ്ങിയ മനുഷ്യാവകാശങ്ങൾ, ക്രിമിനൽ കുറ്റകൃത്യങ്ങൾ, വോട്ടവകാശങ്ങൾ, ജനാധിപത്യ തത്വങ്ങൾ, ഗവൺമെന്റിന്റെ ഘടന, ന്യൂസിലാൻഡിലേക്കും തിരിച്ചുമുള്ള യാത്ര തുടങ്ങിയ വിഷയങ്ങൾ ചോദ്യങ്ങളിൽ ഉൾപ്പെടും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !