യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 3.5 ലക്ഷം രൂപ പിഴയും;

യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 3.5 ലക്ഷം രൂപ പിഴയും;

പത്തനംതിട്ട: റാന്നിയിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. പ്രതി അതുൽ സത്യനാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവും 3.5 ലക്ഷം രൂപ പിഴയും വിധിച്ചത്. റാന്നി പുള്ളികാട്ടിൽപ്പടി ഇരട്ടപനയ്ക്കൽ രഞ്ജിതയാണ് കൊല്ലപ്പെട്ടത്. 


2023 ജൂൺ 24നായിരുന്നു കേസിന് ആസ്പദമായ സംഭവം. അതുൽ സത്യൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വധശ്രമം, കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കയറൽ ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടു. പിഴത്തുക രഞ്ജിതയുടെ കുട്ടികൾക്ക് നൽകണമെന്നും കോടതി വിധിച്ചു.


റാന്നി ബ്ലോക്ക്‌ പടി സ്വദേശിയായ അതുലും രഞ്ജിതയും അഞ്ചുവർഷത്തോളം ഒരുമിച്ചാണ് താമസിച്ചിരുന്നത്. അതുലിന്റെ സുഹൃത്തിന്റെ ഭാര്യയായിരുന്ന രഞ്ജിത ഭർത്താവ് ഗൾഫിൽ പോയ സമയത്താണ് അതുലുമായി ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയത്. പിന്നീട് രഞ്ജിത ജോലിക്കായി വിദേശത്തു പോയെങ്കിലും അതുലിന്റെ നിർബന്ധത്തെ തുടർന്ന് ആറുമാസത്തിനുള്ളിൽ തിരികെ വന്നു. 


തിരികെ വന്നതിനുശേഷം, അതുലും രഞ്ജിതയും തമ്മിൽ പിണങ്ങുകയും രഞ്ജിത സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. അതുലിന്റെ ഉപദ്രവം ചൂണ്ടിക്കാട്ടി രഞ്ജിത പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അതുൽ രഞ്ജിതയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. 

ആക്രമണം തടയാൻ ശ്രമിച്ച രഞ്ജിതയുടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റിരുന്നു. മക്കളുടെ മുന്നിലിട്ടാണ് അതുൽ രഞ്ജിതയെ വെട്ടിക്കൊലപ്പെടുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !