കോട്ടയം;വാഹന ഇൻഷുറൻസ് എല്ലാ വർഷവും കൃത്യമായി പുതുക്കാൻ മിക്കവരും ശ്രമിക്കാറുണ്ട്.
എന്നാൽ, ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനെക്കുറിച്ചു മിക്കവർക്കും ധാരണ ഉണ്ടാകില്ല. ഓരോ ദിവസവും ഏതെങ്കിലും രീതിയിലുള്ള വാഹനാപകടങ്ങൾ രാജ്യത്ത് സംഭവിക്കുന്നുണ്ട്. ക്ലെയിം ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അതു നിരസ്സിക്കപ്പെടുകയോ ഭാഗികമായി മാത്രം ലഭിക്കുന്നതിനോ കാരണമാകാം. അപകടമുണ്ടായാൽ ഉടൻ അറിയിക്കുകഅപകടമോ മോഷണമോ നടന്നാൽ, ഇൻഷുറൻസ് കമ്പനിക്ക് അറിയിപ്പ് എത്രയും വേഗം നൽകണം. അപകടം നടന്ന തീയതി മുതൽ 7 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് കമ്പനിയെ അറിയിച്ചിരിക്കണം. ഇൻഷുറൻസ് കമ്പനിയുടെ ടോൾ ഫ്രീ നമ്പർ വഴിയോ ഇ-മെയിൽ മുഖേനയോ ഇൻഷുറൻസ് ഓഫിസിൽ നേരിട്ടോ അറിയിപ്പു നൽകാം.
പൊലീസിൽ റിപ്പോർട്ട് ചെയ്യുക മൂന്നാം കക്ഷികൾ ഉൾപ്പെടുന്ന ഓരോ അപകടവും പൊലീസിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. കൂടാതെ, പൊലീസ് എഫ്ഐആർ അല്ലെങ്കിൽ ജിഡി (ജനറൽ ഡയറി) എൻട്രി ഇൻഷുറൻസ് കമ്പനിക്കു സമർപ്പിക്കണം. അപകടം മൂലമുണ്ടാകുന്ന പരുക്ക്, മരണം, മൂന്നാം കക്ഷിയുടെ സ്വത്തിനുണ്ടാകുന്ന കേടുപാടുകൾ, മോഷണം, മോഷണശ്രമം മൂലമുള്ള നാശനഷ്ടം എന്നിവ ഉണ്ടായാൽ പൊലീസ് എഫ്‌ഐആർ നിർബന്ധമാണ്.അപകടസ്ഥലത്തുനിന്നു വാഹനം മാറ്റുമ്പോൾ നാശനഷ്ടങ്ങൾ കൂടുതലാണെങ്കിൽ, വാഹനം സ്ഥലത്തുനിന്നു മാറ്റുന്നതിനുമുൻപ് ഇൻഷുറൻസ് കമ്പനിക്കു റിപ്പോർട്ട് ചെയ്യാം.
കാരണം, ആവശ്യമെങ്കിൽ ഇൻഷുറൻസ് കമ്പനി അപകടസ്ഥല പരിശോധന നടത്തും. ക്ലെയിം സുഗമമാക്കുന്നതിന് അപകടസ്ഥലത്തു വാഹനത്തിന്റെ ഡിജിറ്റൽ ഫോട്ടോകൾ (തീയതിയും സമയം രേഖപ്പെടുത്തിയത്) എടുക്കുന്നതു നല്ലതാണ്. കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാം വാഹനം നീക്കാൻ കഴിയാത്ത സ്ഥിതിയാണെങ്കിൽ അപകടസ്ഥലത്തു ശരിയായ സുരക്ഷ ഉറപ്പാക്കുക. വാഹനത്തിന്റെ ഭാഗങ്ങൾ മോഷ്ടിക്കപ്പെട്ടാൽ, അവ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടില്ല. അപകടത്തിനുശേഷം വാഹനം സ്റ്റാർട്ട് ചെയ്യാനോ ഓടിക്കാനോ ശ്രമിക്കരുത്.
അപകടം നടന്ന വാഹനം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അധിക നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കമ്പനി ഉത്തരവാദിയല്ല. ക്ലെയിം നഷ്ടപ്പെടും.എസ്റ്റിമേറ്റ് നിർബന്ധം കേടായ വാഹനം നിങ്ങൾക്കിഷ്ടമുള്ള വർക്‌ഷോപ്പിലേക്കു മാറ്റി വിശദമായ റിപ്പയർ എസ്റ്റിമേറ്റ് തയാറാക്കുക. എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് സർവേയർ വർക്ക് ഓർഡർ നൽകുക. ഫൈനൽ ബിൽ നൽകിയിട്ടുണ്ടെങ്കിലും റിപ്പയർ എസ്റ്റിമേറ്റിൽ ഇല്ലെങ്കിൽ ഇൻഷുറൻസ് കമ്പനി പൂർണമായ ക്ലെയിം അനുവദിക്കണമെന്നില്ല.
₨ 50,000 വരെയുള്ള ഇൻഷുറൻസ് ക്ലെയിമുകൾക്ക് സർവേ ആവശ്യമില്ല.ക്ലെയിം ഫോം പൂരിപ്പിക്കൽ ഇൻഷുറൻസ് കമ്പനിക്ക് ഉപയോക്താവ് സമർപ്പിക്കുന്ന അപേക്ഷ ആണ് ക്ലെയിം ഫോം, അതിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ ക്ലെയിമിനെ ബാധിക്കും. അതിനാൽ, ശരിയായ വിശദാംശങ്ങൾ മാത്രമാണു നൽകുന്നതെന്ന് ഉറപ്പാക്കുക. ക്ലെയിം ഫയൽ ചെയ്യുന്ന സമയത്ത് യഥാർഥ ഡ്രൈവറുടെ ലൈസൻസ് പകർപ്പു ലഭ്യമല്ലാത്തതിനാൽ സൗകര്യാർഥം ഉപയോക്താക്കൾ അപകടത്തീയതി അല്ലെങ്കിൽ ഡ്രൈവർ വിശദാംശങ്ങൾ മാറ്റാറുണ്ട്.
അന്വേഷണത്തിലൂടെ, ഇൻഷുറൻസ് കമ്പനി ക്ലെയിം ഫോമിലെ വിശദാംശങ്ങൾ ശരിയല്ലെന്നു കണ്ടെത്തിയാൽ ക്ലെയിം നിരസിച്ചേക്കാം.സർവേയർ പരിശോധിക്കും റിപ്പയർ ചെയ്യരുത് ക്ലെയിം ഫോമും എസ്റ്റിമേറ്റും ലഭിച്ചുകഴിഞ്ഞാൽ, ഇൻഷുറൻസ് കമ്പനി വാഹനം വിലയിരുത്തുന്നതിനും വാഹനം നന്നാക്കുന്നതിനു വർക്ക് ഓർഡർ നൽകുന്നതിനും സർവേയറെ നിയോഗിക്കും. സർവേയർ പരിശോധന പൂർത്തിയാക്കുന്നതുവരെ വാഹനം പൊളിക്കുകയോ അറ്റകുറ്റപ്പണി ആരംഭിക്കുകയോ ചെയ്യരുത്.
നിയമലംഘനം ഉണ്ടായാൽ യഥാർഥ വാഹനരേഖകളും ഡ്രൈവിങ് ലൈസൻസും ഇൻഷുറൻസ് കമ്പനി പരിശോധിച്ചുറപ്പിക്കും. വാഹനം തങ്ങൾ ഇൻഷുർ ചെയ്തതാണെന്നും അപകടസമയത്തു ശരിയായ ലൈസൻസുള്ള ഒരാൾ വാഹനം ഓടിച്ചുവെന്നും എംവി ആക്ടിന്റെ ലംഘനമില്ലെന്നും ഇൻഷുറർമാർ ഉറപ്പാക്കും. അറ്റകുറ്റപ്പണി പൂർത്തിയായിക്കഴിഞ്ഞാൽ, അന്തിമ ബില്ലുകളും കാഷ് രസീതും (ഒറിജിനൽ) ഇൻഷുറൻസ് കമ്പനിക്കു സമർപ്പിക്കുക. എല്ലാ രേഖകളും ക്രമത്തിലാണെങ്കിൽ ഇൻഷുറൻസ് കമ്പനി ഉപയോക്താവിനു ക്ലെയിം നൽകും.
അറ്റകുറ്റപ്പണിക്കാരന് ക്ലെയിം പേയ്‌മെന്റ് നൽകേണ്ടയിടത്ത് കാഷ്‌ലെസ് സൗകര്യം തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖ (claims discharge cum satisfactory voucher) സമർപ്പിക്കണം. ബാക്കിവരുന്ന തുക അടച്ച് ഉപയോക്താവിനു വാഹനം പുറത്തിറക്കാം. ക്ലെയിം ഫയൽ ചെയ്യുന്നതിനു മുൻപു ഡോക്യുമെന്റേഷൻ ശരിയാണെന്ന് ഉറപ്പുവരുത്തുക.
ക്ലെയിം ഫയൽ ചെയ്യുന്നതിന് ആവശ്യമായ രേഖകൾ ∙ ഇൻഷുറൻസ് പോളിസിയുടെ കോപ്പി. ∙ വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. ∙ ടാക്സ് രസീത്. ∙ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്.വാണിജ്യ വാഹനത്തിന്റെ കാര്യത്തിൽ പെർമിറ്റ് രേഖ. ∙ ചരക്ക് കൊണ്ടുപോകുന്ന വാഹനത്തിന്റെ കാര്യത്തിൽ ചലാൻ. വാണിജ്യ വാഹനം വഹിക്കുന്ന യാത്രക്കാരുടെ കാര്യത്തിൽ ട്രിപ് ഷീറ്റ്.
അപകടസമയത്തു വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് കോപ്പി. ക്ലെയിം ഫോം പൂരിപ്പിക്കാൻ വേണ്ട വിവരങ്ങൾ ∙ ഇൻഷുറൻസ് പോളിസി നമ്പർ. ∙ ഉപയോക്താവിന്റെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും. ∙ അപകടം / മോഷണം എന്നിവയുടെ വിശദാംശങ്ങൾ (തീയതി, സമയം, സ്ഥലം തുടങ്ങിയവ). ∙ വാഹനത്തിന്റെ വിശദാംശങ്ങൾ (റെഗ് നമ്പർ, എൻജിൻ നമ്പർ, ഷാസി നമ്പർ, മോഡൽ, നിർമാണ വർഷം തുടങ്ങിയവ). ∙ ഏകദേശ നഷ്ടം. ∙ സംഭവത്തിന്റെ കൃത്യമായ വിവരണം (മോഷണം, അപകടം തുടങ്ങിയവ).






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.