തിരുവനന്തപുരം: എന്‍ഡിഎയുടെ ഭാഗമായി കേരള നിയമസഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിൻ്റെയും വി മുരളീധരൻ്റെയും പരിചയസമ്പത്ത് നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മുതല്‍ക്കൂട്ടാവുമെന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്.
നഗരത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറത്തേക്ക് ഉയരാനാണ് നഗരസഭാ ഭരണസമിതിയുടെ ശ്രമം. അതിനായി തങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണെന്നും മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തങ്ങളുടെ ഭരണം കൂടി കണക്കിലെടുത്താണ് നഗരസഭയിലെ ജനം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതിയതെന്ന് മേയര്‍ പറഞ്ഞു. നഗരസഭാ ഭരണസമിതിക്കെതിരെ കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിയുള്‍പ്പെടെ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു.
കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ നഗരസഭ മുന്‍പെങ്ങും പ്രവര്‍ത്തിക്കാത്ത വിധമാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. രാത്രിയിലുള്‍പ്പടെ കുടിവെള്ളം എത്തിക്കാനുള്ള നടപടി ഒരുക്കിയിട്ടുണ്ട്. പ്രതിപക്ഷത്തെ കൗണ്‍സിലര്‍മാര്‍ പോലും നഗരസഭാ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ കുറ്റം പറയില്ലെന്നും മേയര്‍ അവകാശപ്പെട്ടു.
സാധാരണക്കാരെ കണക്കിലെടുത്ത് നഗരസഭ അവതരിപ്പിച്ച ബജറ്റ് ജനങ്ങള്‍ സ്വീകരിച്ചു. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് നഗരസഭയ്ക്കെതിരെ മന്ത്രിയുള്‍പ്പടെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. മുന്‍പത്തെ ഭരണസമിതികള്‍ പൊങ്കാലയ്കക്കു രണ്ടും മൂന്നും ദിവസം മുന്‍പ് മാത്രമാണ് ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നത്. എന്നാല്‍, തങ്ങള്‍ ആഴ്ചകള്‍ക്കു മുന്‍പേ പൂര്‍ത്തിയാക്കി.
നഗരസഭാ ഭരണസമിതിക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളെ വരെ ഉപയോഗിച്ചു. പൊങ്കാലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അന്വഷിക്കാന്‍ ആദ്യം ആര്‍ഡിഒയെ ചുമതലപ്പെടുത്തി. ആര്‍ഡിഒയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത് തങ്ങളുടെ പ്രവര്‍ത്തനം കുറ്റമറ്റതാണെന്നായിരുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനാവാതിരുന്നതോടെ വിഷയം അന്വേഷിക്കാന്‍ കലക്ടറെ ചുമതലപ്പടുത്തി. എന്നാല്‍, കലക്ടര്‍ നല്കിയ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. താന്‍ കലക്ടറുടെ റിപ്പോര്‍ട്ട് കണ്ടതാണെന്നും മേയര്‍ പറഞ്ഞു.
മാസങ്ങള്‍ മാത്രമായ നഗരസഭാ ഭരണസമിതിയുടെ വിലയിരുത്തല്‍ കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പെന്ന് മേയര്‍ അവകാശപ്പെട്ടു. എന്നാല്‍, വട്ടിയൂര്‍ക്കാവില്‍ വോട്ടു കുറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിന് മണ്ഡലം കമ്മിറ്റി റിപ്പോര്‍ട്ട് വരട്ടെയെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.