പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ

ന്യൂഡൽഹി ; പുതുകേരള സൃഷ്ടിക്കുള്ള സ്വപ്നപദ്ധതികൾക്കു പ്രത്യേക സഹായം വേണമെന്ന അഭ്യർഥനയോടെ മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാനത്തിന്റെ സാമ്പത്തികാരോഗ്യസ്ഥിതിയും മുഖ്യമന്ത്രി ബോധ്യപ്പെടുത്തി. ചുമതലയേറ്റ ശേഷം പതിവുള്ള സൗഹൃദ കൂടിക്കാഴ്ചയായിരുന്നെങ്കിലും കേരളത്തിനു മുന്നിലെ വെല്ലുവിളികളും പരാമർശിച്ചു. വിശദമായ പദ്ധതി നിർദേശങ്ങളും ആവശ്യങ്ങളും ഉൾക്കൊള്ളിച്ചു വീണ്ടും കൂടിക്കാഴ്ച നടത്താൻ സതീശൻ അവസരം തേടുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സേവാ തീർഥിലായിരുന്നു മോദിയുമായുള്ള കൂടിക്കാഴ്ച. പുതിയ ദൗത്യത്തിനു പിന്തുണയുണ്ടാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കൃഷ്ണനാട്ടത്തിന്റെ ശിൽപം മോദിക്കു മുഖ്യമന്ത്രി സമ്മാനിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ജൂൺ ആദ്യ ആഴ്ച പുറപ്പെടുവിക്കുമെന്നും പിന്നാലെ ബജറ്റ് അവതരണമുണ്ടാകുമെന്നും കർത്തവ്യപഥിലെ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ നിർമലയെ സതീശൻ അറിയിച്ചു. കടമെടുപ്പുപരിധിയിലെ പരിമിതികളും നികുതിവിഹിതം കാര്യമായി കുറഞ്ഞതും ഉന്നയിച്ചു. 

തൊഴിലുറപ്പിനു പകരമുള്ള പദ്ധതിയിൽ 40% അധികബാധ്യത സംസ്ഥാനത്തിനുമേൽ വരികയാണെന്നതും ചൂണ്ടിക്കാട്ടി. ദേശീയപാത പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനു നൽകിയ സംസ്ഥാനവിഹിതം കടമെടുപ്പു പരിധിയിൽനിന്ന് ഒഴിവാക്കണമെന്നതും കിഫ്ബിയും പെൻഷൻ ഫണ്ടും വരുത്തിയ ബാധ്യതകളും പരാമർശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !