തിരുവനന്തപുരം: ബക്രീദ് ആശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബലി പെരുന്നാള്‍ നല്‍കുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാള്‍. ബലി പെരുന്നാള്‍ നല്‍കുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം.മനുഷ്യ സമൂഹത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ ഒരു സംഭവം ഓർമിപ്പിക്കുന്നതാണ് ഈ ദിനമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അള്ളാഹുവിൻ്റെ നാമത്തില്‍ പ്രവാചകൻ ചെയ്ത ത്യാഗോജ്വലമായ പ്രവൃത്തിയുടെ വിജയം ലോകം എക്കാലത്തും ഓർമിക്കേണ്ടതാണെന്ന മഹത്തായ സന്ദേശം നല്‍കുകയും ചെയ്യുന്നതാണ് ഈ ദിവസം. ത്യാഗത്തിന്റെ കഥ ഓർമിപ്പിക്കുന്ന ഈ ദിവസം മനുഷ്യ സമൂഹത്തിന്
ഒരുപാട് പാഠമുണ്ടെന്നും മന്ത്രി പറഞ്ഞു. ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ നേരുന്നതായി മന്ത്രി സണ്ണി ജോസഫും ആശംസിച്ചു.ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മ പുതുക്കി വീണ്ടുമൊരു ബലി പെരുന്നാള്‍ കൂടി വരവായെന്നും പുണ്യദിനത്തില്‍ പ്രിയപ്പെട്ടവർക്ക് സമാധാനവും സന്തോഷവും നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍ നേരുന്നതായി മന്ത്രി എ പി അനില്‍ കുമാർ പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.