ഹോട്ടൽ സമരത്തിൽ വലഞ്ഞ് ജനം,ഓൺലൈൻ വിതരണ ആപ്പുകളിലും വിഭവങ്ങൾ ലഭ്യമല്ല

കോഴിക്കോട് ;ഓൺലൈൻ വിതരണ ആപ്പുകളിൽ പ്രഭാതഭക്ഷണവും ഊണ്, ബിരിയാണി തുടങ്ങിയ ഉച്ചഭക്ഷണ വിഭവങ്ങളും ലഭ്യമാകാതെ പോയതോടെ ഹോട്ടൽ സമരത്തിൽ വലഞ്ഞ് ജനം.

വാണിജ്യ എൽപിജി സിലിണ്ടറിന് വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്ററന്റുകളും ബേക്കറികളും ബുധനാഴ്ച അടച്ചിട്ട് സമരം നടത്തിയത്. ദീർഘദൂര യാത്രക്കാരെയാണ് സമരം ഏറെ വലച്ചത്.കെഎസ്ആർടിസി സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വന്നിറങ്ങിയവർ സമരത്തിൽ വലഞ്ഞു. 

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണവിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചെങ്കിലും സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട് സ്റ്റേഷനിലെ കന്റീൻ പ്രവർത്തനം നിർത്തിവച്ചതിനാൽ ചെറുകടികളും ബിസ്കറ്റും മറ്റുമാണ് മറ്റ് ഭക്ഷണശാലകളിൽ നിന്ന് യാത്രക്കാർക്ക് ലഭിച്ചത്. 

കോഴിക്കോട് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ഹോട്ടലുകൾ ഏതാണ്ടു പൂർണമായും അടച്ചിടൽ സമരത്തിൽ പങ്കാളികളായി. ആശുപത്രികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും കന്റീനുകളെയാണ് ഹോട്ടൽ സമരത്തിനിടെ ജനം കൂടുതലായി ആശ്രയിച്ചത്.

വാണിജ്യ പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പ് സമരത്തെ തുടർന്ന് പത്തനംതിട്ടയിലെ അടച്ചിട്ട ഹോട്ടലിനു മുൻപിൽ പാചകവാതക വച്ചശേഷം പ്രതീകാത്മ റീത്ത് സ്ഥാപിച്ചപ്പോൾ. 

പ്രവേശനപരീക്ഷകൾ, പിഎസ്‌സി തുടങ്ങിയവയുടെ പരിശീലനത്തിനായി നഗരത്തിലെ വിവിധ ഇടങ്ങളിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികളെയാണ് ഹോട്ടൽ സമരം കാരണം ഓൺലൈൻ ഫുഡ് ആപ്പിലും മറ്റും ഭക്ഷണത്തിന്റെ വിവിധ ഓപ്ഷനുകൾ തടസപ്പെട്ടത് വലച്ചത്. അതേസമയം പീത്‌സ തുടങ്ങിയ ഭക്ഷണവിഭവങ്ങൾ വിളമ്പുന്ന രാജ്യാന്തര ഫൂഡ് ഡെലിവറി യൂണിറ്റുകളിലെ ഭക്ഷണങ്ങൾ ഓൺലൈൻ ആപ്പുകളിൽ ലഭ്യമായി.

കോഴിക്കോട്ട് ഇൻകം ടാക്സ് ഓഫിസിന് മുന്നിലേക്ക് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം. ചിത്രം: എം.ടി.വിധുരാജ് ∙ മനോരമ

ഹോട്ടൽ ആൻഡ്‌ റസ്റ്ററന്റ്‌സ് അസോസിയേഷൻ, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ തുടങ്ങിയ പ്രമുഖ സംഘടനകളാണ് 24 മണിക്കൂർ നീളുന്ന സമരത്തിൽ പങ്കെടുത്തത്. 

ജില്ലാതലങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലേക്ക് സംഘടനകളുടെ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. കോഴിക്കോട്ട് ഇൻകം ടാക്സ് ഓഫിസിന് മുന്നിലേക്കാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !