വിദേശ പാസ്സ്‌പോര്‍ട്ട് ലഭിച്ചാല്‍ 3 മാസങ്ങള്‍ക്കുള്ളില്‍ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം,ഒസിഐ ചട്ടങ്ങളില്‍ മാറ്റങ്ങളുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ഡൽഹി;ഇന്ത്യ, തങ്ങളുടെ ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒ സി ഐ) ചട്ടങ്ങളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തിനിടയിലെ സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ തന്നെ ഇത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ആഗോള തലത്തില്‍ തന്നെ ഫീസ് ഘടന ഏകീകരിക്കുകയും, പാസ്സ്‌പോര്‍ട്ട് പുതുക്കലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ഈ മാറ്റങ്ങള്‍ വഴി ചെയ്തിട്ടുണ്ട്.

 കൂടാതെ, വിദേശ ഇന്ത്യാക്കാരിലെ ചില വിഭാഗങ്ങള്‍ക്ക് വ്യാപകമായ അര്‍ഹത നല്‍കുകയും ചെയ്തിട്ടുണ്ട്. വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും ബയോമെട്രിക് പരിശോധന ഉള്‍പ്പടെ, ലോകമാകെയുള്ള ഇന്ത്യന്‍ മിഷനുകളുടെയും കോണ്‍സുലേറ്റുകളുടെയും നടപടികള്‍ ഏകോപിപ്പിക്കുന്നതിനുമാണ് ഈ മാറ്റങ്ങള്‍ എന്നാണ് ഇന്ത്യ വിദേശകാര്യ മന്ത്രാലയം പറയുന്നത്.

പുതിയ നിയമമനുസരിച്ച് ഒ സി ഐ കാര്‍ഡ് അപേക്ഷയുക്കുള്ള ഫീസ് ഏകീകരിച്ചിരിക്കുകയാണ്. നേരത്തേ ഓരോ രാജ്യത്തെയും, അവിടത്തെ മിഷനെയും അടിസ്ഥാനമാക്കി വ്യത്യസ്ത ചാര്‍ജ്ജുകളായിരുന്നു ഈടാക്കിയിരുന്നത്.

അതിനുപുറമെ എല്ലാ ഒ സി ഐ കാര്‍ഡ് ഉടമകളും അവരുടെ വിദേശ പാസ്സ്‌പോര്‍ട്ട് പുതുക്കിയാല്‍ അതിന്റെ വിശദാംശങ്ങള്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിച്ചിരിക്കണം. ഈ കാലാവധി കഴിഞ്ഞാല്‍ 25 ഡോളര്‍ പിഴ ഒടുക്കേണ്ടതായി വരും. അതുപോലെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ന്യൂഡല്‍ഹി, ബാംഗ്ലൂര്‍ പോലുള്ള ഇടങ്ങളില്‍ അപൂര്‍ണ്ണമായതോ കാലഹരണപ്പെട്ടതോ ആയ ഒ സി ഐ രേഖകള്‍ നിരാകരിക്കപ്പെടാനും സാധ്യതയുണ്ട്.

അതിനുപുറമെ, ഇന്ത്യന്‍ ഇമിഗ്രേഷന്‍ പോയിന്റുകളില്‍, പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി ഒ സി ഐ രേഖകള്‍ ബയോമെട്രിക് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. റിയല്‍ ടൈം ഡാറ്റ മാച്ചിംഗ് നടക്കുന്നതിക്‌നാല്‍ വിമാനത്താവളങ്ങളിലെ ഇ - പ്രൊസസിംഗ് കൂടുതല്‍ വേഗത്തിലാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ, ഒ സി ഐയുമായി ബന്ധപ്പെട്ട ചില നിശ്ചിത പ്രക്രിയകള്‍ക്ക് നിലവിലുള്ള റെസിഡന്‍സി ആവശ്യതകളും നീക്കം ചെയ്തിട്ടുണ്ട്.

അതോടൊപ്പം ഇന്ത്യ ആസ്ഥാനമായ ഗവേഷണ, ഫെല്ലോഷിപ്പ് പരിപാടികളില്‍ പങ്കെടുക്കുന്നത് ഒ സി ഐ കാര്‍ഡ് ഉടമകള്‍ക്ക് കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്. 

ഉയര്‍ന്ന നൈപുണികള്‍ ഉള്ളവരെ പ്രയോജനപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായിട്ടാണിത്. അതിനായി നേരത്തേ ഉണ്ടായിരുന്ന ആറ് മാസ റെസിഡന്‍സി റിക്വയര്‍മെന്റ് നീക്കം ചെയ്തിട്ടുണ്ട്. അതോടൊപ്പം ശ്രീലങ്കന്‍ തമിഴ് വംശജരുടെ അഞ്ചാം തലമുറയ്ക്കും ആറാം തലമുറയ്ക്കും ഒ സി ഐക്കുള്ള അര്‍ഹത നല്‍കിയിട്ടുണ്ട്. പാരമ്പര്യം തെളിയിക്കുന്നതിനായി ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്‍കുന്ന രേഖകള്‍ തെളിവായി സ്വീകരിക്കുകയും ചെയ്യും.

വിദേശത്തു നിന്നും പുതിയ ഒ സി ഐ അപേക്ഷ നല്‍കുകയാണെങ്കില്‍ 275 ഡോളറോ തത്തുല്യമായ പ്രാദേശിക കറന്‍സിയോ ഫീസ് ആയി നല്‍കണം. ഇന്ത്യയ്ക്കത്തു നിന്നാണ് പുതിയ ഒ സി ഐയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ 15,000 രൂപയാണ് ഫീസ്. 

പാസ്‌പ്പോര്‍ട്ട് മാറിയതിനാലോ, വ്യക്തിഗത വിവരങ്ങളില്‍ മാറ്റം വന്നതിനാലോ ഒ സി ഐ റീഇഷ്യു ചെയ്യണമെങ്കില്‍ 25 ഡോളര്‍ ഫീസ് നല്‍കണം. കാര്‍ഡ് നശിച്ചു പോവുകയോ നഷ്ടപ്പെടുകയോ ചെയ്തതിനാല്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ 100 ഡോളറാണ് ഫീസ്. അത്‌പോലെ പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി ഐ ഒ) കാര്‍ഡില്‍ നിന്നും ഒ സി ഐ സ്റ്റാറ്റസിലേക്ക് മാറണമെങ്കിലും 100 ഡോളര്‍ ഫീസ് നല്‍കേണ്ടതുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !