ഹോട്ടല്‍ സമരം: വിശന്ന് വലഞ്ഞ ഭക്തര്‍ക്ക് തുണയായി ഗുരുവായൂര്‍ ദേവസ്വം, പതിനയ്യായിരത്തോളം പേര്‍ക്ക് പ്രസാദ ഊട്ട് നൽകി,

ഗുരുവായൂര്‍: പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിട്ട സാഹചര്യത്തില്‍ വലഞ്ഞ ഭക്തര്‍ക്ക് തുണയായി ഗുരുവായൂര്‍ ദേവസ്വം.

ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തിയ പതിനയ്യായിരത്തോളം ഭക്തര്‍ക്ക് രാവിലെ മുതല്‍ രാത്രി വരെ ദേവസ്വം പ്രസാദ ഊട്ട് നല്‍കി. ഹോട്ടല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ വിശന്ന് വലഞ്ഞെത്തിയവര്‍ക്കായി പതിവിന് പുറമെ അധിക പ്രസാദ ഊട്ട് ഒരുക്കിയാണ് ദേവസ്വം തുണയായത്

പുലര്‍ച്ചെ 5 മണി മുതല്‍ പ്രാതലിന് ഇഡ്ഡലിയും ഉപ്പുമാവും ചട്‌നിയും നല്‍കി. 3500ലേറെ പേര്‍ പങ്കെടുത്തു. രാവിലെ പത്തു മണി മുതല്‍ മോര് കൂട്ടാനും ഓലനും കൂട്ട് കറിയും പ്രധാന വിഭവങ്ങളായി പ്രസാദ ഊട്ട് നല്‍കിത്തുടങ്ങി. വൈകിട്ട് 4 മണി വരെ പ്രസാദ ഊട്ട് നീണ്ടു.

വരി നിന്ന എല്ലാ ഭക്തരും പ്രസാദ ഊട്ടിന്റെ ഭാഗമായി. എണ്ണായിരത്തോളം പേര്‍ പങ്കെടുത്തു. പ്രസാദ ഊട്ട് പൂര്‍ത്തിയായി കഴിഞ്ഞതോടെ വീണ്ടും വിശപ്പകറ്റാന്‍ ഭക്തരെത്തി വരിയില്‍ നിരന്നു. ഒരു മണിക്കൂറിനകം ഉപ്പ് മാവും ചട്‌നിയും ചുക്കുകാപ്പിയും സ്‌പെഷ്യലായി വീണ്ടും നല്‍കി.

പ്രസാദ ഊട്ട് നല്‍കുന്നതറിഞ്ഞെത്തിയ ഭക്തര്‍ക്കാണ് ഈ വിഭവങ്ങള്‍ നല്‍കിയത്. രണ്ടായിരത്തോളം ഭക്തര്‍ക്കായി ഉപ്പ് മാവും ചട്‌നിയും ഒരുക്കിയിരുന്നു. രാത്രി ആയിരത്തോളം ഭക്തര്‍ക്ക് പതിവ് വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടും നല്‍കി. ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒബി അരുണ്‍കുമാര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണമാണ് ഹോട്ടല്‍ സമര ദിനത്തില്‍ അധിക പ്രസാദ ഊട്ട് ഒരുക്കി ഭക്തര്‍ക്ക് നല്‍കിയത്. ക്ഷേത്രം ജീവനക്കാരും ദേവസ്വം ഉദ്യോഗസ്ഥരും ഭക്തരുടെ സഹായത്തിന് രംഗത്തിറങ്ങി. ദേവസ്വത്തിന്റെ സമയോചിതമായ ഇടപെടലില്‍ പല ഭക്തരും സ്‌നേഹവും പിന്‍തുണയും അറിയിച്ചാണ് മടങ്ങിയത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !