യുഡിഎഫ് മന്ത്രിസഭയില്‍ ഷിബു ബേബി ജോണ്‍ ആര്‍എസ്പിയുടെ മന്ത്രി; തൊഴില്‍ വകുപ്പിന് പകരം മറ്റൊരു പ്രധാന വകുപ്പ് ആവശ്യപ്പെടും

യുഡിഎഫ് മന്ത്രിസഭയില്‍ ഷിബു ബേബി ജോണ്‍ ആര്‍എസ്പിയുടെ മന്ത്രി; തൊഴില്‍ വകുപ്പിന് പകരം മറ്റൊരു പ്രധാന വകുപ്പ് ആവശ്യപ്പെടും

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയില്‍ നിയുക്ത ചവറ എംഎല്‍എ ഷിബു ബേബി ജോണ്‍ ആര്‍എസ്പിയുടെ മന്ത്രിയാവും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഷിബു ബേബി ജോണിനെ തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തിരഞ്ഞെടുത്തു. 


മുന്‍പുണ്ടായിരുന്ന തൊഴില്‍ വകുപ്പിന് പകരം മറ്റൊരു പ്രധാന വകുപ്പ് ആവശ്യപ്പെടാനാണ് പാര്‍ട്ടി തീരുമാനം. ഡെപ്യൂട്ടി സ്പീക്കര്‍ ഉള്‍പ്പെടെ കൂടുതല്‍ പദവികള്‍ ചോദിക്കില്ല. യുഡിഎഫ് നേടിയ വിജയത്തിന്റെ തിളക്കം കുറയ്ക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഉണ്ടാവരുതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. 


സിപിഎം ശക്തികേന്ദ്രങ്ങളില്‍ നിന്ന് ബിജെപിയിലേക്ക് വോട്ട് പോയ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നും ഷിബു പറഞ്ഞു. സിപിഎമ്മിന്റെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ശവത്തില്‍ കുത്താന്‍ തയാറാകുന്നില്ല. പിണറായി വിജയന്‍ ഒരു മോശം രാഷ്ട്രീയ നേതാവാണെന്ന് ഒരിക്കലും പറയുന്നില്ല. പക്ഷേ സംഭവിച്ച തെറ്റുകള്‍ പരിശോധിക്കാന്‍ തയാറാകണം. 


ബിജെപി പോലും പറയാന്‍ മടിക്കുന്ന വര്‍ഗീയത പാര്‍ട്ടി നേതാക്കന്മാര്‍ പരസ്യമായി പറയുമ്പോള്‍ അതിനെ താക്കീത് ചെയ്യാതെ തലോടുന്ന സമീപനമാണ് ഉണ്ടായത്. ഇത് ആത്മപരിശോധന വേണ്ട വിഷയമാണെന്നും ഷിബു പറഞ്ഞു. ബിജെപി വിജയിച്ച സ്ഥലങ്ങളില്‍ സിപിഎമ്മില്‍നിന്നാണ് വോട്ടു ചോര്‍ന്നിരിക്കുന്നതെന്നും ഷിബു പറഞ്ഞു. 

ഈ തിരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍ പാര്‍ട്ടി സീറ്റില്‍ സ്വതന്ത്രനായി മത്സരിച്ച വി.കുഞ്ഞികൃഷ്ണന്‍ ഉള്‍പ്പെടെ നാലു പേര്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചുവെന്ന് എ.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !