സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ (ഐഎംഡി) മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നും പ്രവചനം. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിലും മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പൊതുജനങ്ങൾക്ക് സുരക്ഷ മുൻകരുതലുകളും നിർദേശിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ കനത്ത മഴയാണ് യെല്ലോ അലേർട്ടുകൊണ്ടുദ്ദേശിക്കുന്നത്.

കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും മുന്നറിയിപ്പ്

അടുത്ത അഞ്ച് ദിവസങ്ങളിൽ തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, ലക്ഷദ്വീപ്, കർണാടകയുടെ ഉൾഭാഗം എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നൽ, മണിക്കൂറിൽ 30-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് എന്നിവയ്‌ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.

വരുന്ന നാല് ദിവസങ്ങളിൽ ആന്ധ്രാപ്രദേശ് തീരദേശം, യാനം, റായലസീമ, തെലങ്കാന എന്നിവിടങ്ങളിലും കനത്ത മഴസാധ്യതയുണ്ട്. ഇന്ന് (മെയ് 8) മുതൽ 11 വരെ തീരദേശ കർണാടകയിലും ഇടിമിന്നലുണ്ടാകും. അടുത്ത ഏഴ് ദിവസങ്ങളിൽ തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, കേരളം, മാഹി എന്നിവിടങ്ങളിലും, ഇന്ന് (മെയ് 8) തെക്കൻ ഉൾനാടൻ കർണാടകയിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.അതേസമയം, വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലും മഴ പ്രവചനമുണ്ട്. 

വരും ദിവസങ്ങളിൽ ഉത്തരാഖണ്ഡ്, ഹരിയാന, ഛണ്ഡീഗണ്ഡ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ ഇടിമിന്നൽ, മണിക്കൂറിൽ 30-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ഉത്തർപ്രദേശിലും കിഴക്കൻ രാജസ്ഥാനിലും ഇടിമിന്നലോട് കൂടി മണിക്കൂറിൽ 50-60 കിലോമീറ്റർ മുതൽ 70 കിലോമീറ്റർ വരെ വേഗതയോടുകൂടിയ കാറ്റും പ്രവചിച്ചിട്ടുണ്ട്.

ഇന്ന് (മെയ് 8) ന് ഉത്തരാഖണ്ഡിൽ ഇടിമിന്നലോടുകൂടി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ജമ്മു-കശ്‌മീർ-ലഡാക്ക്-ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ-മുസാഫറാബാദ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ മെയ് 11-13 തീയതികളിലും മഴ സാധ്യത. മെയ്‌ 11,12,13 തീയതികളിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ശക്തമായ കാറ്റ് അനുഭവപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !