കേസുമായി ബന്ധപ്പെട്ട തർക്കം അഭിഭാഷകയെ അധ്യാപകൻ മർദിച്ചതായി പരാതി

തലശ്ശേരി: വിവാഹമോചന കേസുമായി ബന്ധപ്പെട്ട് തലശ്ശേരി കുടുംബകോടതിയിലെത്തിയ അധ്യാപകൻ അഭിഭാഷകയെ മർദിച്ചു.

കുടുംബകോടതിയുടെ വെയിറ്റിങ് ഹാളിൽനിന്നാണ് പി.വി.സോണിക്ക് (55) മർദനമേറ്റത്. അഭിഭാഷക തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സതേടി. കല്ലിക്കണ്ടി വിളക്കോട്ടൂരിൽ കീഴയിൽപൊയിൽ ഹൗസിൽ കെ.പി.ദിവാകരനാണ് (51) മർദിച്ചത്. 

പ്രതിയെ തലശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.10-ഓടെയാണ് സംഭവം.പ്രതിയുടെ ഭാര്യയുടെ അഭിഭാഷകയാണ് സോണി. സുഹൃത്തുമായി കുടുംബകോടതിയിലെത്തിയ പ്രതി കൗൺസലിങ് ഹാളിന്റെ പുറത്ത് എത്തിയ അഭിഭാഷകയെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയുമായിരുന്നു. അടിയേറ്റ സോണി നിലത്തുവീണു. 

നടുവിന് പരിക്കേറ്റു. കൗൺസലിങ് ഹാളിന്റെ പുറത്തുണ്ടായിരുന്ന മറ്റൊരു അഭിഭാഷക ഇവരെ രക്ഷപ്പെടുത്തി. അതേസമയം നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ് പ്രതിയും തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സതേടി.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !