പിണറായി കറുത്ത കാറിൽ സഞ്ചരിക്കുന്നകണ്ട് ആഗ്രഹം തോന്നി വാങ്ങിയ കാർ വിൽക്കേണ്ടി വന്നെന്ന് നിറ കണ്ണുകളോടെ മുൻ എംഎൽഎ കോവൂർ കുഞ്ഞുമോൻ

ശാസ്താംകോട്ട; ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ കുന്നത്തൂരിൽ അടിയൊഴുക്ക് ഉണ്ടാകേണ്ട കാര്യമില്ലെന്നും എന്നാൽ അതെങ്ങനെ നടന്നുവെന്ന് അന്വേഷിക്കണമെന്നും എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ.

എവിടെയാണ് വോട്ട് ചോർന്നത്, ആരുടെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായത് എന്നിവ കണ്ടെത്തണം. എൽഡിഎഫ് സംസ്ഥാന നേതൃത്വം അത് പരിശോധിക്കണം. വോട്ട് ചോരില്ലെന്നാണ് കരുതിയത്. കിഫ്ബി അടക്കം 1010 കോടി രൂപയുടെ വികസനം അഞ്ച് വർഷത്തിനിടെ മണ്ഡലത്തിൽ എത്തിക്കാൻ കഴിഞ്ഞു. 

കുന്നത്തൂരിൽ നടപ്പാക്കിയ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. തോൽവി പൂർണമായി അംഗീകരിക്കുന്നു. ഇടതുമുന്നണി വലിയ കരുത്തോടെ തിരിച്ചുവരുമെന്നും കുഞ്ഞുമോൻ പറഞ്ഞു. പിണറായി വിജയൻ കറുത്ത കാറിൽ സഞ്ചരിക്കുന്നത് കണ്ട് ആഗ്രഹം തോന്നിയാണ് വിവിധ ചിട്ടികളിൽ ചേർന്ന് 27 ലക്ഷം രൂപയുടെ കാർ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പിനു വേണ്ടി അതു വിൽക്കേണ്ടിവന്നെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു. 

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ കുന്നത്തൂരിൽ അടിയൊഴുക്ക് ഉണ്ടാകേണ്ട കാര്യമില്ലെന്നും അതെങ്ങനെയുണ്ടായി എന്നു കൃത്യമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരുടെ ഭാഗത്താണു വീഴ്ചയുണ്ടായതെന്ന് എൽഡിഎഫ് സംസ്ഥാന നേതൃത്വം പരിശോധിക്കണം. പൊതുപ്രവർത്തകനായി തുടരുമെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !