ജയ്‌പൂർ: ഭീകരതയ്‌ക്കെതിരായ പോരാട്ടം വിട്ടുവീഴ്‌ചയില്ലാതെ തുടരുമെന്നും പാകിസ്ഥാനിൽ ഒരു ഭീകര കേന്ദ്രവും നിലനിൽക്കില്ലെന്നും ഉറച്ച പ്രഖ്യാപനം നടത്തി ഇന്ത്യൻ പ്രതിരോധ സേന.
ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു തുടക്കം മാത്രമാണെന്നും രാജ്യത്തെ ജനങ്ങളുടെ പരമാധികാരം, സുരക്ഷ എന്നിവയെ സംരക്ഷിക്കുമെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടരുമെന്നും സേനാ മേധാവികൾ വ്യക്തമാക്കി.മുൻ ഡിജിഎംഒ ലെഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ്, മുൻ ഡി ഡി എ ഒ എയർ മാർഷൽ അവധേഷ് കുമാർ ഭാരതി, ഡിജിഎൻഒ വൈസ് അഡ്‌മിറൽ എ എൻ പ്രമോദ്, ലെഫ്റ്റനൻ്റ് ജനറൽ സുബിൻ മിനിവാൾ എന്നിവരാണ് ജയ്‌പൂരിൽ നടന്ന പത്രസമ്മേളനത്തിൽ സംയുക്ത പ്രസ്‌താവന നടത്തിയത്. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ഇന്ന് ഒരു വർഷം തികഞ്ഞു. അന്നത്തെ ഡിജിഎംഒ എന്ന നിലയിൽ ഒരു സൈനിക നടപടി മാത്രമല്ല അത്, ഇന്ത്യയുടെ തന്ത്രപരമായ യാത്രയിലെ ഒരു നിർണായക നിമിഷമായിരുന്നു അതെന്ന് ലെഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ് പറഞ്ഞു.
നിയന്ത്രണ രേഖയ്ക്കും പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തിക്കും അപ്പുറത്തുള്ള ഭീകര അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്ന ആധുനിക രീതിയിലേക്ക് ഇന്ത്യ വളർന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വ്യോമ, സൈനിക ശക്തിയുടെ പ്രാഥമികത വീണ്ടും ദൃഢപ്പെടുത്തിയെന്ന് അന്നത്തെ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എയർ മാർഷൽ എ കെ ഭാരതി പറഞ്ഞു.2025 ഏപ്രിൽ 22ന് ബൈസരൺ പുൽമേട്ടിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ 26 നിരപരാധികളെ വെടിവച്ചുകൊന്നു. വിനോദസഞ്ചാരികളുടെ മതം ചോദിച്ചറിഞ്ഞ ശേഷമായിരുന്നു ക്രൂരമായ കൊലപാതകം. സമീപകാലത്ത് സാധാരണക്കാർക്ക് നേരെ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണിത്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കറെ ത്വയ്യിബയുടെ ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ആണ് പൈശാചികമായ ഈ ആക്രമണം നടത്തിയത്.
ഓപ്പറേഷൻ സിന്ദൂർ
പഹൽഗാം ആക്രമണത്തിന് മറുപടിയായി മെയ് ആറ്, ഏഴ് തീയതികളിൽ ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കി. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും പ്രധാന ഭീകരതാവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു സൈനിക നടപടി. കൃത്യമായ ലക്ഷ്യത്തോടെയുള്ളതും എന്നാൽ യുദ്ധത്തിലേക്ക് നയിക്കാത്തതുമായ നടപടിയെന്നാണ് അധികൃതർ വിശേഷിപ്പിച്ചത്.
ഇതിന് പിന്നാലെ ഒരാഴ്ചയോളം പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങളും ഷെല്ലാക്രമണങ്ങളും നടത്തി. സ്‌കൂളുകൾക്കും മതപരമായ കേന്ദ്രങ്ങൾക്കും നേരെയായിരുന്നു പാക് ആക്രമണം. തുടർന്ന് ലാഹോറിലെ പ്രധാന റഡാർ കേന്ദ്രങ്ങളിലും ഗുജ്റൻവാലയ്ക്ക് സമീപമുള്ള സൈനിക കേന്ദ്രങ്ങളിലും ഇന്ത്യ പ്രത്യാക്രമണം നടത്തി





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.