നെടുങ്കണ്ടം; അമ്മയെയും മൂത്തസഹോദരനെയും കൊന്നു കുഴിച്ചിട്ട കേസിൽ അറസ്റ്റിലായ ഇളയമകൻ സജി (43) അച്ഛനെയും കൊലപ്പെടുത്തിയതായി സംശയം.
8 വർഷം മുൻപാണ് അച്ഛനെ കാണാതായത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറഞ്ഞത്. തുടർന്ന്, വീട്ടുവളപ്പിൽ കുഴിയെടുത്ത് പൊലീസ് പരിശോധന ആരംഭിച്ചു. അമ്മയെയും സഹോദരനെയും സജി കൊന്നു വീട്ടുവളപ്പിലാണ് കുഴിച്ചിട്ടത്.തോട്ടുവാക്കട പൊന്നിട്ടയിൽ മേരി (71), മകൻ റെജി (54) എന്നിവരാണു കൊല്ലപ്പെട്ടത്. സജി ഇരുവരെയും കൊന്നശേഷം വീട്ടുമുറ്റത്തു കുഴിച്ചിട്ടെന്നാണു കേസ്. മാർച്ച് 4നു രാത്രിയിൽ കൊലപാതകങ്ങൾ നടത്തിയെന്നാണു സജിയുടെ മൊഴി. മൊഴിയിൽനിന്ന്: ‘രാത്രി ഏഴരയോടെ മദ്യപിച്ചു വീട്ടിലെത്തിയ സഹോദരൻ റെജിക്കു ചോറും ഇറച്ചിക്കറിയും വിളമ്പിക്കൊടുത്തു. ഇതിനിടെ റെജി ആഹാരം മുഖത്തേക്കു തട്ടിത്തെറിപ്പിച്ചു. ഇതിൽ പ്രകോപിതനായി റെജിയെ ആക്രമിച്ചു. കൈകൊണ്ട് അടിച്ചു. ഷൂസ് കൊണ്ട് കഴുത്തിൽ ചവിട്ടി ഞെരിച്ചു.
ഇതിനിടെ തടസ്സം പിടിക്കാനെത്തിയ അമ്മ മേരിയെ മർദിച്ചു. പിടിച്ചുതള്ളി. തറയിൽ തലയിടിച്ചു വീണ മേരി മരിച്ചു.അടിയേറ്റു നിലത്തുകിടക്കുകയായിരുന്ന റെജി ഞരങ്ങുന്ന ശബ്ദംകേട്ട് തോർത്തുകൊണ്ട് റെജിയുടെ കഴുത്തിൽ കെട്ടിമുറുക്കി. രാത്രി ഹാളിലെ കട്ടിലിനടിയിൽ മൃതദേഹങ്ങൾ വച്ചു. പിറ്റേന്നു രാവിലെ മൃതദേഹങ്ങൾ തണൽ വലയിൽ മൂടി വീടിനു പിന്നിലെ ചായ്പിലേക്കു മാറ്റി.
കയ്യിലെ പരുക്ക് ചികിത്സിക്കാൻ നെടുങ്കണ്ടത്തേക്കു പോയി. പിറ്റേന്നു മൃതദേഹത്തിൽനിന്നു ദുർഗന്ധം ഉയർന്നതിനെത്തുടർന്ന്, വീടിനോടു ചേർന്നു പട്ടിക്കൂടിനു സമീപം നട്ടിരുന്ന ഏലച്ചെടി മാറ്റി അവിടെ ഒന്നരയടി താഴ്ചയുള്ള കുഴിയെടുത്തു മറവുചെയ്തു. രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ചു. പിന്നീടു പതിവുപോലെ ജോലിക്കായി പോയി.’






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.