ഏറെ നേരമായിട്ടും കാണാനില്ല: ഒന്നര മണിക്കൂറോളം ലിഫ്റ്റിനുള്ളില്‍ കുടുങ്ങി;ഏഴ് വയസുകാരന് ദാരുണാന്ത്യം,

പൂനെ: ബഹുനില കെട്ടടത്തിലെ ലിഫ്‌റ്റിനുള്ളില്‍ കുടുങ്ങി ഏഴ് വയസുകാരൻ മരിച്ചു. പുനെ സിൻഹഗഡ് റോഡിലെ നിംബാജി നഗറിലുള്ള സിദ്ധി വിനായക് അപ്പാർട്ട്‌മെന്റിലാണ് സംഭവം നടന്നത്.

ശിവാംശ് ശൈലേഷ് ധൂത് എന്ന കുട്ടിയാണ് മരിച്ചത്. പൊലീസ് നല്‍കുന്ന വിവരമനുസരിച്ച്‌, കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് അപകടം  പതിവുപോലെ ഫ്ളാറ്റിന് താഴെ കളിച്ചുകൊണ്ടിരുന്ന ശിവാംശ് ഇതിനിടെ ലിഫ്‌റ്റില്‍ കയറി ബട്ടണ്‍ അമർത്തുകയായിരുന്നു. താഴത്തെ നിലയില്‍ നിന്നും മുകളിലേക്ക് പോയ ലിഫ്റ്റ് രണ്ടാം നിലയില്‍ എത്തുന്നതിന് മുൻപായി പകുതിയില്‍ വച്ച്‌ പെട്ടെന്ന് നിലച്ചുപോയി. ഇതോടെ കുട്ടി ലിഫ്റ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ വീട്ടുകാരും മറ്റ് താമസക്കാരും ചേർന്ന് പരിസരമാകെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി 11.30 ഓടെയാണ് ലിഫ്റ്റ് പാതിവഴിയില്‍ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ലിഫ്റ്റ് വെട്ടിപ്പൊളിച്ച്‌ കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു.

ലിഫ്റ്റിനുള്ളിലെ അടഞ്ഞ സ്ഥലത്ത് ദീർഘനേരം കുടുങ്ങിയതിനെത്തുടർന്നുണ്ടായ ശ്വാസതടസ്സമോ ഭയമോ ആകാം മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ. ലിഫ്റ്റിന് സാങ്കേതിക തകരാറുകള്‍ ഉള്ളതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. 

ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട ചുമതല സൊസൈറ്റി മാനേജ്‌മെന്റിനാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !