തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ ട്രോളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് സാധ്യതയേറിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് രാജീവ് ചന്ദ്രശേഖര്‍ സമൂഹ മാധ്യമങ്ങളിലെ ട്രോള്‍ ഷെയര്‍ ചെയ്തത്. കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനെ ചൊല്ലി ബിജെപി കേരള ഘടകവും ദേശീയ ഘടകവും തമ്മില്‍ രസകരമായ വടംവലിയാണ് നടക്കുന്നതെന്ന കുറിപ്പാണ് ചന്ദ്രശേഖര്‍ പങ്കുവച്ചത്.കെസി വേണുഗോപാല്‍ കേരളത്തില്‍ വേണമെന്ന് ബിജെപി കേരളഘടകവും കെസി ഡല്‍ഹിയില്‍ തന്നെ തുടരണമെന്ന് ദേശീയ നേതൃത്വവും ആവശ്യപ്പെടുന്നുവെന്ന ആദിത്യ ജാക്കി എന്നയാള്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പാണ് ചന്ദ്രശേഖര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.
'ഇത് സത്യമാണെന്നും അല്ലായെന്നും തല്ക്കാലം സ്ഥിരീകരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല- ഇതാണ് ഈ വിഷയത്തില്‍ എന്റെ പ്രതികരണം'- രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.