തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കല്‍ പാറയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിനും യുവതിയും ആണ് വെള്ളാണിക്കല്‍ പാറയുടെ മുകളില്‍ താഴെയായി ആളൊഴിഞ്ഞ പറമ്പിൽ റബ്ബറിന്റെ രണ്ട് ശിഖരങ്ങളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഓരോ കൈകള്‍ തമ്മില്‍ ചേർത്ത് കെട്ടിയ നിലയിലായിരുന്നു. ഇവർ കമിതാക്കളാണോയെന്ന് പൊലീസ് സംശയം പറഞ്ഞു. പാറമുകളില്‍ സന്ദർശിക്കാനെത്തിയ യുവതി യുവാക്കള്‍ ആണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്.
ഉടൻ തന്നെ റോഡില്‍ എത്തി മറ്റു യാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തുടർ നടപടികള്‍ നടന്നു വരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.