ജീസ് മാത്രം തിരികെ എത്തിയില്ല, സന്തോഷ നിമിഷങ്ങള്‍ തല്ലിക്കെടുത്തി ഗര്‍ഭിണിയായ ഭാര്യയെ തേടിയെത്തിയത് മരണ വാര്‍ത്ത.
വെള്ളിയാഴ്ച വൈകിട്ട് വാടകയ്ക്ക് എടുത്ത വാനില്‍ പാരീസിന്റെ മായിക ലോകം കാണാന്‍ ഡാര്‍ബിയില്‍ നിന്നും പുറപ്പെട്ട 6 അംഗ സംഘത്തില്‍ ഉള്‍പ്പെട്ട ജീസ് ജോസ് (49) നിര്യാതനായി.
പാരിസിലേക്ക് പോയ വഴിയില്‍ അങ്കമാലിക്കാരനായ ജോസിന് ഇന്നലെ വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വൈകിട്ട് ഏഴു മണിയോടെ ആശുപത്രിയില്‍ എത്തിച്ച ജീസിന് അര്‍ദ്ധ രാത്രിയോടെ മരണം സംഭവിക്കുക ആയിരുന്നു. പാരിസില്‍ നിന്നും സുഹൃത്തുക്കള്‍ പങ്കുവയ്ക്കുന്ന വിവരം അനുസരിച്ച് ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം.
യുകെയില്‍ എത്തിയിട്ട് ഏകദേശം അഞ്ചു വര്‍ഷം, കെയര്‍ വിസയില്‍ യുകെയില്‍ എത്തിയ കുടുംബം പിടിച്ചു നില്ക്കാന് ഉള്ള ശ്രമത്തിനു സഹായകമായി ഭാര്യയ്ക്ക് അടുത്തകാലത്താണ് നേഴ്സിങ് ഹോമില്‍ നേഴ്സ് ആയി ജോലി ലഭിക്കുന്നത്. കൂടാതെ ജീസിന് 12 വയസും രണ്ടു വയസും ഉള്ള രണ്ടു കുട്ടികളാണ് ഉള്ളത്. ഭാര്യ ജോയ്സി സെബാസ്റ്റ്യന്‍ ഇപ്പോള്‍ ഗര്‍ഭിണിയുമാണ്.
ലെസ്റ്ററില്‍ എത്തിയ കുടുംബം ഇതേത്തുടര്‍ന്നാണ് ഡാര്‍ബിയിലേക്ക് വീട് മാറി എത്തുന്നത്. അങ്കമാലി കിടങ്ങൂര്‍ കുന്നപ്പള്ളി കുടുംബാംഗമാണ് ജീസ് ജോസ്. ജീസ് ഇപ്പോഴും ലെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഫെസിലിറ്റേറ്റര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ്. ജീസിന്റെ ആകസ്മിക മരണം ഇപ്പോള്‍ ഡാര്‍ബി, ലെസ്റ്റര്‍ മലയാളി സമൂഹങ്ങളെ ഒന്നുപോലെ വേദനിപ്പിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.