യു.എ.ഇ.യിലെ വിദ്യാലയങ്ങൾ തിങ്കളാഴ്ചമുതൽ ഓഫ്‌ലൈൻ പഠനത്തിലേക്ക് ;

ദുബായ്: യു.എ.ഇ.യിലെ വിദ്യാലയങ്ങളിൽ തിങ്കളാഴ്ചമുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സർവകലാശാലകളും ഓഫ്‌ലൈൻ പഠനത്തിലേക്ക് മാറും. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് തീരുമാനമെന്നും വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിച്ചു. 


ഇറാനിൽനിന്നുള്ള വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിമോർട്ട് പഠനത്തിലേക്ക് മാറിയ യു.എ.ഇ.യിലെ സ്‌കൂളുകളും സർവകലാശാലകളുമാണ് വീണ്ടും ഓഫ്‌ലൈൻ പഠനത്തിലേക്ക് തിരിച്ചെത്തുന്നത്.

രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂളുകളിലും സർവകലാശാലകളിലും തിങ്കളാഴ്ചമുതൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നേരിട്ടെത്താം. സർക്കാർ മേഖലയിലേയും സ്വകാര്യ മേഖലയിലേയും വിദ്യാലയങ്ങൾക്ക് തീരുമാനം ബാധകമാണ്.


ഫുജൈറ അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന് ഈമാസം അഞ്ചിനാണ് രാജ്യത്തെ സ്‌കൂൾ, കോളേജ് പഠനം ഓൺലൈനിലേക്ക് മാറിയത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ഞായറാഴ്ച തുടർതീരുമാനം പ്രഖ്യാപിക്കുമെന്നായിരുന്നു അന്നത്തെ അറിയിപ്പ്.

ഫെബ്രുവരി 28-ന് ഇറാൻ ആദ്യ ആക്രമണം നടത്തിയതിനെത്തുടർന്ന് ഓൺലൈനിലേക്ക് മാറിയ യു.എ.ഇ.യിലെ സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം ഏപ്രിൽ 20-നാണ് നേരിട്ടുള്ള പഠനത്തിലേക്ക് മാറിയത്. ഇറാൻ ആക്രമണം പുനരാരംഭിച്ചതോടെ മേയ് അഞ്ചിന് വീണ്ടും ഓൺലൈനിലേക്ക് മാറുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !