കവന്‍ട്രി: തുടര്‍ച്ചയായ മൂന്നാം ദിവസവും യുകെ മലയാളികളെ തേടി മരണമെത്തുകയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ ലിറ്റില്‍ ഹാംപ്ടണില്‍ കുഞ്ഞു മാലാഖ ജെസീക്കയുടെ മരണം കേട്ട ആഘാതം മാറും മുന്പെയാണ് ഞായറാഴ്ച വൈകുനേരം മില്‍ട്ടണ്‍ കെയ്ന്‍സിലെ മലയാളി ഡോക്ടര്‍ അച്ചാമ്മ ജോണിന്റെ കൊലപാതക വാര്‍ത്തയും മലയാളി സമൂഹത്തെ തേടി എത്തുന്നത്. ഇതിനിടയില്‍ സൗത്താംപ്ടണില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നബീല്‍ എന്ന യുവാവും ലിറ്റല്‍ ഹാംപ്ടണില്‍ നിന്നും തന്നെ വിന്നി എം കോശി എന്ന 52 കാരന്റെ മരണവും എത്തി.ഇദ്ദേഹവും ചികിത്സയില്‍ കഴിയുന്ന ഇടവേളയിലാണ് മരണത്തിനു കീഴടങ്ങിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും മരണ വാര്‍ത്ത എത്തുമ്പോള്‍ അഞ്ചു പേരെയാണ് മലയാളി സമൂഹത്തിനു നഷ്ടമായിരിക്കുന്നത്. ഏറ്റവും ഒടുവില്‍ എത്തുന്നത് ചൊവാഴ്ച മരണത്തിനു കീഴടങ്ങിയ ഈസ്റ്റ് ഹാമിലെ സിസിലി കൃഷ്ണയുടെ വിയോഗവാര്‍ത്തയാണ്.
കഴിഞ്ഞ ദിവസം യോഗ പരിശീലനം നടത്തുമ്പോഴാണ് 41 കാരിയായ സിസിലി കൃഷ്ണയെ തേടി ഹൃദയാഘാതം എത്തുന്നത്. ഏറ്റവും സങ്കടകരമാകുന്നത് സിസിലിയുടെ രണ്ടു സഹോദരങ്ങളും മുന്‍പ് ഹൃദയാഘാതത്തിനു കീഴടങ്ങിയവരാണ് എന്നതാണ്. ഹൃദയാഘാതം പലപ്പോഴും പാരമ്പര്യവുമായി ഇഴുകി ചേര്‍ന്ന മെഡിക്കല്‍ റിപോര്‍ട്ടുകള്‍ ആയതിനാല്‍ സിസിലിയെയും പ്രത്യേക ശ്രദ്ധയോടെ നിരീക്ഷിയ്ക്കാന്‍ എന്‍എച്എസ് തയ്യാറായതും അടുത്ത കാലത്താണ്.
ഇതിന്റെ ഭാഗമായി മരുന്നുകള്‍ കഴിക്കാനും സിസിലി തുടങ്ങിയിരുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് കൂടിയാണ് യോഗ അടക്കമുള്ള ജീവിത ശൈലികള്‍ ചിട്ടയോടെ സിസിലി പിന്തുടരുമ്പോളാണ് മരണം വിടാതെ എത്തിയത് എന്നതും പ്രിയപെട്ടവരെ ഏറെ വേദനിപ്പിക്കുകയാണ്. യോഗ പരിശീലനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം സാക്ഷികളാകവേയാണ് സിസിലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു നാള് ജീവന് വേണ്ടി പോരാടിയ ശേഷമാണു ഈ യുവതി മരണത്തിനു കീഴടങ്ങുന്നത്.
സിസിലിയുടെ മാതാപിതാക്കള്‍ അടക്കം വര്‍ഷങ്ങള്‍ക്ക് മുന്‍പേ യുകെയില്‍ കുടിയേറിയവരാണ്. കൊല്ലം സ്വദേശികളാണ് ഈ കുടുംബം. അശോകാണ് സിസിലിയുടെ ഭര്‍ത്താവ്, മക്കള്‍ റയോനും റീസും. ശിവദാസന്‍ മീനാക്ഷി എന്നിവരാണ് സിസിലിയുടെ മാതാപിതാക്കള്‍. ആരോഗ്യ സംരക്ഷണ വകുപ്പില്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ് സിസിലി.
സിസിലിയുടേതിന് സമാനമായ ഒട്ടേറെ മരണങ്ങള് യുകെ മലയാളികള്‍ക്കിടയില്‍ മുന്‍പും സംഭവിച്ചിട്ടുണ്ട്. 2013ല്‍ പോട്സ്മൗത്തില്‍ ജവഹര്‍ മാനുവല്‍ എന്ന യുവാവ് മരിക്കുന്നതും ജിപിയെ കണ്ടു വന്നതിനു പിന്നാലെയാണ്. ജവഹറിന്റെ വീട്ടിലും ഹൃദയാഘാത മരണങ്ങള് സംഭവിച്ചിട്ടുള്ള സാഹചര്യത്തില്‍ ആശങ്കയോടെ ഡോക്ടറെ കണ്ടു ചികിത്സകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്ന് മരണം പതുങ്ങിയെത്തി ആ യുവാവിനെ തട്ടിയെടുത്തത്.
ഹൃദയാഘാതത്തിനു പാരമ്പര്യമായി ഇഴചേര്‍ന്ന ബന്ധം ഉണ്ടെന്നതിനു ഇത്തരം മരണങ്ങള് തന്നെയാണ് തെളിവുകളായി മാറുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.