കോഴിക്കോട്: എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിലായി.
എടച്ചേരി വേങ്ങോളിയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഭർത്താവ് ഹമീദിനെ വർഷങ്ങൾക്കുശേഷം കാസർകോട് ആദൂരിൽനിന്ന് പിടികൂടിയത്.2001 സെപ്റ്റംബർ എട്ടിനാണ് എടച്ചേരി സ്വദേശിനിയായ ജമീല കൊല്ലപ്പെട്ടത്. ജമീലയെ ഭർത്താവായ ഹമീദ് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഹമീദിനെക്കുറിച്ച് കഴിഞ്ഞ 24 വർഷമായി ഒരുവിവരവുമില്ലായിരുന്നു. പ്രതിയുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കാസർകോട് ആദൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുണ്ടെന്ന് മനസിലായത്. ഇയാൾ ആദൂരിലെ ബോവിക്കാനത്ത് മത്സ്യവിൽപ്പനക്കാരനായി ജോലിചെയ്തിരുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.