സോഷ്യല്‍ മീഡിയ അധിക്ഷേപ താരം പാലക്കാരന്‍ പ്രവാസി മലയാളി ആല്‍ബിച്ചന്‍ മുരിങ്ങയില്‍ അമേരിക്കയില്‍ ICE ന്റെ പിടിയിലായി

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ അധിക്ഷേപ താരം പ്രവാസി മലയാളി ആല്‍ബിച്ചന്‍ മുരിങ്ങയില്‍  അമേരിക്കയില്‍  പിടിയിലായതായി  റിപ്പോര്‍ട്ട്.

കാനഡയില്‍ നിന്നും യുഎസില്‍ എത്തുകയും മതിയായ രേഖകളില്ലാതെ തങ്ങുന്ന വിദേശികളെ കണ്ടെത്തുന്ന അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന് കീഴിലെ ICE (Immigration and Customs Enforcement) വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാണ് സ്വീറ്റ് വാട്ടര്‍ നൗ പോര്‍ട്ടല്‍ ഫോട്ടോ സഹിതം പറയുന്നത്.

പാലാ സ്വദേശിയായ ആല്‍ബിച്ചന്‍ മുരിങ്ങയില്‍ എന്ന ആല്‍ബിന്‍ മാത്യു സ്വന്തം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഇന്ത്യന്‍ ദേശീയ പതാകയെയും ഭരണഘടനാ സ്ഥാപനങ്ങളെയും നിരന്തരം അധിക്ഷേപിക്കുകയായിരുന്നു.

കേരളത്തില്‍ പലസ്ഥലങ്ങളിലും ഇദ്ദേഹത്തിന് എതിരെ ആളുകള്‍ പൊലീസിന് പരാതി നല്‍കി എന്നാണ് സൂചനകള്‍. പാകിസ്ഥാനെയും അമേരിക്കയെയും അനുകൂലിച്ചും ഇന്ത്യയെ ശപിച്ചുകൊണ്ടും നിരവധി വീഡിയോകളും ഇയാള്‍ സ്വന്തം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. 

രാഷ്ട്രീയ പരീക്ഷണങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും നാമമാത്രമായ വോട്ടുകള്‍ മാത്രമാണ് ഇയാള്‍ക്ക് ലഭിച്ചത്. സ്വന്തം ബൂത്തില്‍ പോലും വോട്ട് കിട്ടാതെ നാണംകെട്ട ചരിത്രവും ഇയാള്‍ക്കുണ്ട്. പിന്നീട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 'ക്രിസ്ത്യന്‍ ലീഗ്' എന്ന പേരില്‍ സംഘടനയുണ്ടാക്കി മത്സരിക്കാന്‍ ഇറങ്ങിയെങ്കിലും പിന്നീട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് പിന്മാറുകയായിരുന്നു. 

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയിലെ അശോകചക്രത്തിന് പകരം അശ്ലീല ഇമോജികള്‍ നല്‍കിയും, ദേശീയ പ്രതിജ്ഞയെ വികലമാക്കിയും പോസ്റ്റുകള്‍ ഇട്ടതോടെയാണ് ആല്‍ബിന്‍ നിയമക്കുരുക്കിലായത്. '

ഇന്ത്യ എന്റെ രാജ്യമല്ല, ഇന്ത്യക്കാര്‍ എന്റെ സഹോദരങ്ങളല്ല' എന്ന് തുടങ്ങിയ പരാമര്‍ശങ്ങളോടെയുള്ള ഇയാളുടെ പോസ്റ്റുകള്‍ക്കെതിരെ ബിജെപി നേതാവ് അനൂപ് നല്‍കിയ പരാതിയില്‍ ആലുവ എടത്തല പോലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 25-നാണ് ഇയാള്‍ പിടിയിലായത്. കാനഡ വഴിയാണ് ഇയാൾ അമേരിക്കയിൽ എത്തിയതെന്ന് മുൻപ് ഇയാൾ ഷെയർ ചെയ്ത പോസ്റ്റുകളിൽ നിന്ന് മനസിലായിരുന്നു. എന്നാൽ പിന്നീട് അമേരിക്കൻ പാസ്പോർട്ട് കിട്ടിയപോലെ ആയിരുന്നു ഇയാളുടെ സംസാരം.  

ഫെബ്രുവരിയില്‍ പിടിയിലായതോടെ ഇയാൾ പിന്നീട് സോഷ്യൽ മീഡിയയിൽ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. നിലവില്‍ ജയിലില്‍ കഴിയുന്ന ആല്‍ബിനെ വൈകാതെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നാണ് (Deportation) ലഭിക്കുന്ന വിവരം. യുഎസിലെ സ്വീറ്റ് വാട്ടര്‍ നൗ പോര്‍ട്ടലാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്.

www.sweetwaternow.com/sweetwater-county-arrest-report-for-february-26-2026/

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സംഭവം സത്യമാണ് എങ്കിൽ അമേരിക്കയില്‍ ഇരുന്ന് ഇന്ത്യയെ തള്ളിപ്പറഞ്ഞ ആല്‍ബിന് ഇനി ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് മുന്നില്‍ കീഴടങ്ങി മറുപടി പറയേണ്ടി വരും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !