പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കുന്നതിനെതിരെ പി.ബി യോഗത്തിൽ ഭിന്നത

തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കുന്നതിനെതിരെ പി.ബി യോഗത്തിൽ ഭിന്നതയുണ്ടായതായി റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം ഓൺലൈനായാണ് പി.ബി യോഗം ചേർന്നത്. തിരഞ്ഞെടുപ്പിനുശേഷം ആദ്യമായി ചേർന്ന പി.ബി യോഗത്തിൽ പ്രതിപക്ഷ നേതാവ് ആരെന്നതു സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നില്ല. സംസ്ഥാന ഘടകം തീരുമാനിക്കട്ടെ എന്നായിരുന്നു നിലപാട്.  

എന്നാൽ, സംസ്ഥാന കമ്മിറ്റിയിൽ ഇതു സംബന്ധിച്ച് അഭിപ്രായ ഭിന്നതയുണ്ടായതോടെയാണ് തീരുമാനം പി.ബിക്ക് വിട്ടത്. പി.ബി യോഗം ഓൺലൈനായി ചേർന്നപ്പോൾ ഏഴോളംപേർ എതിർത്തു. തുടർന്ന് വോട്ടെടുപ്പ് നടന്നതായാണ് വിവരം. നേരിയ ഭൂരിപക്ഷത്തിലാണ് പിണറായി പ്രതിപക്ഷ നേതാവായി തുടരട്ടെയെന്ന് പി.ബി തീരുമാനിച്ചത്. 21, 22 തീയതികളിൽ കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം ചേർന്നേക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും തിരഞ്ഞെടുപ്പു തോൽവിയും ചർച്ചയാകും. 

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതു സംബന്ധിച്ചും ചർച്ചകളുണ്ടാകാം.കഴിഞ്ഞ 2 ദിവസങ്ങളിലായി നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുപ്പു തോൽവി സംബന്ധിച്ചു രൂക്ഷമായ വിമർശനങ്ങൾ ഉയർന്നെങ്കിലും സംസ്ഥാന സെക്രട്ടറിയോ, മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ പിണറായി വിജയനോ മറുപടി നൽകിയില്ല. തോൽവിയുടെ കാരണങ്ങൾ ബ്രാഞ്ച് തലം വരെ യോഗം ചേർന്നു പരിശോധിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ മറുപടി നൽകുമെന്നാണ് നേതൃത്വം യോഗത്തിൽ അറിയിച്ചത്. 

തിരഞ്ഞെടുപ്പ് തിരിച്ചടിക്കു പ്രധാന കാരണങ്ങളിലൊന്ന് സംഘടനാപരമായ വീഴ്ചയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനം ഉണ്ടായി. ജില്ലാതല യോഗങ്ങളിലും പിണറായിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !