മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് വിട നൽകാനൊരുങ്ങി ഇറാൻ

ടെഹ്‌റാൻ: വധിക്കപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾക്കുള്ള വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.

സംസ്‌കാര ചടങ്ങ് എന്ന് നടക്കുമെന്ന കാര്യത്തിൽ ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ചടങ്ങുകൾ കുറ്റമറ്റ രീതിയിൽ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക കമാൻഡ് സെന്റർ രൂപീകരിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ സംസ്‌കാര ചടങ്ങുകളുടെ ആസൂത്രണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലുമായി നിലവിൽ പ്രവർത്തിച്ചുവരികയാണെന്ന് ടെഹ്റാനിലെ ഇസ്‍ലാമിക് പ്രൊപ്പഗണ്ട കോർഡിനേഷൻ കൗൺസിൽ തലവൻ മുഹ്സിൻ മഹ്‌മൂദി വ്യക്തമാക്കി. 

ഔദ്യോഗിക പ്രഖ്യാപനമായാൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെയുള്ള വിടവാങ്ങൽ ചടങ്ങായി ഇതിനെ മാറ്റാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്നും ഇറാൻ സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.മൂന്ന് പതിറ്റാണ്ടിലധികം ഇറാനെ നയിച്ച അലി ഖമനയി കഴിഞ്ഞ ഫെബ്രുവരി 28-ന് രാജ്യത്തിനു നേരെ ഉണ്ടായ ആദ്യ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി പുത്രൻ മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവായി അധികാരം ഏറ്റെടുത്തിരുന്നു. 

പിതാവ് കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ മുജ്തബ ഖമനയിക്കും പരുക്കേറ്റിരുന്നു. അധികാരമേറ്റ ശേഷം അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏപ്രിലിൽ അലി ഖമനയിയുടെ മരണത്തിന്റെ നാൽപ്പതാം ദിവസം രാജ്യം വിപുലമായി ആചരിച്ചിരുന്നുവെങ്കിലും, പിന്നീട് യുദ്ധം രൂക്ഷമായതിനെ തുടർന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾ ഭരണകൂടം മാറ്റിവെക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !