ബ്രസ്സൽസ്: ബെൽജിയത്ത് സ്കൂൾ കുട്ടികളുമായി പോയ മിനിബസ്സിലേക്ക് ട്രെയിൻ ഇടിച്ചുകയറി വൻ ദുരന്തം.
വടക്കൻ ബെൽജിയത്തിലെ ബുഗ്ഗൻഹൗട്ട് നഗരത്തിൽ ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് രാജ്യം നടുങ്ങിയ അപകടമുണ്ടായത്. നിരവധി പേർ അപകടത്തിൽ മരണപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.റെയിൽവേ ട്രാക്കിന് സമീപം മിനിബസ് മറിഞ്ഞുകിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ടത് സ്കൂൾ ബസ്സാണെന്ന് ബെൽജിയൻ നീതിന്യായ മന്ത്രി അന്നലീസ് വെർലിൻഡൻ സ്ഥിരീകരിച്ചു.
ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് വൻതോതിൽ രക്ഷാപ്രവർത്തനം നിലവിൽ തുടരുകയാണ്. മരണസംഖ്യയോ പരിക്കേറ്റവരുടെ കൃത്യമായ വിവരങ്ങളോ അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.