തമിഴ് സിനിമാ മേഖലയ്ക്ക് പുത്തൻ ഉണർവേകി മുഖ്യമന്ത്രി വിജയുടെ പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ മേഖലയ്ക്ക് പുത്തൻ ഉണർവേകി മുഖ്യമന്ത്രി വിജയുടെ പ്രഖ്യാപനം.

തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന തീയതി മുതൽ തുടർച്ചയായി ആദ്യ ഏഴ് ദിവസവും സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും അഞ്ച് ഷോകൾ വീതം പ്രദർശിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകി.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനപ്രകാരം മെയ് 16 ന് സിനിമാ മേഖലയിലെ പ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിൽകണ്ട് നിരവധി ആവശ്യങ്ങൾ സമർപ്പിച്ചിരുന്നു. അതിൽ പ്രധാനമായും എല്ലാ പുതിയ സിനിമകൾക്കും ദിവസവും അഞ്ച് പ്രദർശനങ്ങൾ അനുവദിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.

ഇത് സിനിമ റിലീസുകളുടെ ആദ്യവാര കളക്ഷനിൽ വലിയ സ്വാധീനം ഉണ്ടാക്കുന്ന വിഷയമായതിനാൽ സർക്കാർ ഇതിനെ ഗൗരവത്തോടെ പരിഗണിച്ചതായും അറിയിച്ചിട്ടുണ്ട്.

നിലവിലെ സിനിമ പ്രദർശന നിയമത്തിലെ വ്യവസ്ഥ

നിലവിൽ പ്രാബല്യത്തിലുള്ള തമിഴ്‌നാട് സിനിമാസ് (റഗുലേഷൻ) റൂൾസ് 1957 പ്രകാരമുള്ള സി ഫോം ലൈസൻസ് നിബന്ധനകളനുസരിച്ച്, സംസ്ഥാനത്തെ തിയേറ്ററുകൾക്ക് സാധാരണയായി ദിവസത്തിൽ നാല് ഷോകൾ മാത്രം നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്.

എന്നാൽ പ്രാദേശിക ഉത്സവങ്ങൾ, പൊതുഅവധി ദിനങ്ങൾ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ ജില്ലാ കളക്‌ടർ അല്ലെങ്കിൽ ചെന്നൈ നഗരത്തിൽ പൊലീസ് കമ്മീഷണർ അനുമതി നൽകിയാൽ മാത്രം ഒരു അധിക ഷോ കൂടി നടത്താൻ സാധിച്ചിരുന്നു.

ഇതോടെ വലിയ താരചിത്രങ്ങൾ റിലീസ് ചെയ്യുന്ന സമയങ്ങളിൽ ആരാധകരുടെയും തിയേറ്റർ ഉടമകളുടെയും ഭാഗത്ത് നിന്ന് കൂടുതൽ ഷോകൾ ആവശ്യപ്പെട്ട് ആവർത്തിച്ച് ആവശ്യങ്ങൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് ആദ്യ ദിവസങ്ങളിലെ ടിക്കറ്റിനുള്ള വലിയ തിരക്ക് നിയന്ത്രിക്കാനും ബ്ലാക്ക് ടിക്കറ്റിംഗ് കുറയ്ക്കാനുമുള്ള നീക്കമായും ഈ തീരുമാനത്തെ സിനിമ മേഖലയിലുള്ളവർ കാണുന്നു.

സിനിമാ മേഖലയ്ക്ക് വലിയ നേട്ടമെന്ന് വിലയിരുത്തൽ

മുഖ്യമന്ത്രി വിജയ് പുതിയ ഭേദഗതിക്ക് അംഗീകാരം നൽകിയതോടെ ഇനി മുതൽ പുതിയ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്ക് എല്ലാ തിയേറ്ററുകളിലും ദിവസേന അഞ്ച് ഷോകൾ നടത്താൻ സാധിക്കും.തമിഴ് സിനിമാ വ്യവസായത്തിന് ഇത് സാമ്പത്തികമായി വലിയ പിന്തുണയാകുമെന്നാണ് നിർമാതാക്കളും തിയേറ്റർ ഉടമകളും വിലയിരുത്തുന്നത്.

വലിയ ബജറ്റിലുള്ള ചിത്രങ്ങൾ ആദ്യവാരത്തിൽ കൂടുതൽ കളക്ഷൻ നേടുന്നതിനും, പ്രേക്ഷകർക്ക് ടിക്കറ്റ് ലഭ്യത മെച്ചപ്പെടുത്തുന്നതിനും ഈ തീരുമാനം സഹായകരമാകും. അടുത്തിടെ തമിഴ് സിനിമാ മേഖലയിലെ നിരവധി സംഘടനകൾ സർക്കാർ പിന്തുണ ആവശ്യപ്പെട്ട് രംഗത്തെത്തിയ സാഹചര്യത്തിൽ വിജയിയുടെ തീരുമാനം സിനിമാ മേഖലയുമായുള്ള സർക്കാരിൻ്റെ സൗഹൃദ സമീപനമായും വിലയിരുത്തപ്പെടുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !