സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ.. ജനപ്രിയ പദ്ധതികളുമായി ബംഗാൾ സർക്കാർ

ബംഗാൾ: സർക്കാർ പുതിയ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു; സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ നൽകുന്ന അന്നപൂർണ യോജനയുടെ അപേക്ഷാഫോമുകൾ മെയ് 27 മുതൽ വിതരണം ചെയ്യും,

സ്കൂളുകൾ, കോളജുകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യഷോപ്പുകൾ അനുവദിക്കില്ല, കൂടാതെ 400 പ്രത്യേക കന്റീനുകളിലൂടെ ആഴ്ചയിൽ രണ്ടുതവണ 5 രൂപയ്ക്ക് മീൻ കൂട്ടിയുള്ള ഭക്ഷണം നൽകും. അന്നപൂർണ യോജന എല്ലാ ഇന്ത്യക്കാർക്കും ലഭ്യമാകുമെന്നും, ആരോഗ്യവകുപ്പിൽനിന്ന് വേർപെടുത്തി പുതിയ ആയുഷ് വകുപ്പ് രൂപീകരിക്കുമെന്നും അറിയിച്ചു. 

അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും, അവരെ നാടുകടത്തുന്നതിന് മുമ്പ് താമസിക്കാൻ പ്രത്യേക സെന്ററുകൾ സ്ഥാപിക്കാനും, ബംഗ്ലാദേശി കുടിയേറ്റക്കാരെ ബിഎസ്എഫിന് കൈമാറാനും നിർദ്ദേശമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ക്രമക്കേടുകൾ തടയാൻ പുതിയ റിക്രൂട്ട്‌മെന്റ് നയം അടുത്ത ബജറ്റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്നും, 2021ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പോലീസിന് നിർദ്ദേശം നൽകിയെന്നും, മുമ്പ് അന്വേഷിക്കാത്ത കൊലപാതകങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അന്നപൂർണ യോജനയുടെ ആനുകൂല്യങ്ങൾ എല്ലാ ഇന്ത്യക്കാർക്കും ലഭിക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. ആരോഗ്യ വകുപ്പിൽനിന്ന് വേർപെടുത്തി പുതിയ ആയുഷ് വകുപ്പ് രൂപീകരിക്കും. അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് മുൻപായി താമസിപ്പിക്കുന്നതിന് പ്രത്യേക സെന്ററുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി ജില്ലാ മജിസ്‌ട്രേറ്റുമാർക്കു നിർദ്ദേശം നൽകി. ബംഗ്ലദേശി കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി ബിഎസ്എഫിന് കൈമാറും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമന ക്രമക്കേടുകൾ തടയുന്നതിനായി അടുത്ത ബജറ്റ് സമ്മേളനത്തിൽ പുതിയ റിക്രൂട്ട്‌മെന്റ് നയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായുള്ള ബില്ലുകൾ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. 2021ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിനു നിർദ്ദേശം നൽകി. മുൻപ് അന്വേഷിക്കാത്ത എല്ലാ കൊലപാതകങ്ങളെക്കുറിച്ചും അന്വേഷിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !