കൊച്ചി: മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക വഴി സംസ്ഥാന വഖഫ് ബോർഡ് നിയമപരമായ ചുമതലയാണ് നിർവഹിച്ചതെന്നും നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ നിയമവിരുദ്ധമാകുമെന്നും മുനമ്പം ജുഡീഷ്യൽ കമ്മീഷൻ സി എൻ രാമചന്ദ്രൻ നായർ.
ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്താലും കോടതി ഉത്തരവ് അനുസരിച്ചാകും ഭൂമിയുടെ അന്തിമ തീരുമാനമെന്നും ജുഡീഷ്യൽ കമ്മീഷൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി വി ഡീ സതീശനെ കണ്ട മുനമ്പത്തെ സമരസമിതി നേതാക്കൾ പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.മുനമ്പത്തെ വഖഫ് ഭൂമി തർക്കത്തിൽ വഖഫ് ട്രൈബ്യൂണലിന്‍റെ അന്തിമ ഉത്തരവിന് ഇനിയും കാത്തിരിക്കണം.അനുബന്ധ കേസുകൾ സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമുണ്ട്. അതിനാൽ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിൽ അസ്വഭാവിക ഇല്ലെന്ന് മുനമ്പം ജുഡീഷ്യൽ കമ്മീഷൻ റിട്ട.ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. കോടതിയിൽ കേസ് തുടരുന്നതിനാൽ സംസ്ഥാന സർക്കാർ ഇടപെടൽ നിയമവിരുദ്ധമാകുമെന്നും ഇടപെടാൻ സ്വാതന്ത്ര്യമുണ്ടെന്ന ധാരണയിലാകും മുഖ്യമന്ത്രി നേരത്തെ പത്ത് മിനിറ്റ് പരിഹാരം പറഞ്ഞതെന്നും എന്നാൽ അത് അങ്ങനെ അല്ലെന്ന് ജുഡീഷ്യൽ കമ്മീഷന്‍ തിരുത്തി.
ഉമീദ് പോർട്ടലിൽ രേഖകൾ അപ്ലോഡ് ചെയ്യുന്നത് അന്തിമ നടപടിയല്ല. ഭൂമിയുടെ തീർപ്പ് കോടതി വിധികൾക്ക് അനുസരിച്ചാകുമെന്നും റിട്ട. ജസ്റ്റിസ് ചൂണ്ടിക്കാട്ടുന്നു. മുനമ്പത്തെ സമരസമിതി നേതാക്കൾ മുഖ്യമന്ത്രി വീട്ടിലെത്തി കണ്ടു. വിശദമായി ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഇവർക്ക് മറുപടി നൽകി. അതേസമയം യുഡിഎഫ് സർക്കാർ വന്നിട്ടും പ്രശ്നപരിഹാരം വൈകുന്നതിൽ ബിജെപി അനുകൂലികളായ ഒരു വിഭാഗം പ്രതിഷേധം തുടങ്ങി. സംസ്ഥാന വഖഫ് ബോർഡ് ചെയർമാന്റെ കോലം കത്തിച്ചായിരുന്നു ബിജെപി അനുകൂലികളുടെ പ്രതിഷേധം






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.