കുണ്ടറ: മൺട്രോതുരുത്തിൽ കാക്കട്ട് കടവിൽ ഹൗസ് ബോട്ട് മറിഞ്ഞു അപകടം.
ഇന്നലെ വൈകുന്നേരം 4.40 ന് ആയിരുന്നു സംഭവം. വിനോദസഞ്ചാരികളുമായി വന്ന ഹൗസ് ബോട്ട് പാറയിൽ തട്ടി പലക ഇളകിയതിനാൽ അതിലൂടെ വെള്ളം കയറിയാണ് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.27 ഓളം സഞ്ചാരികൾ ബോർഡിനകത്ത് ഉണ്ടായിരുന്നു ഇത് ബോട്ടിന്റെ കപ്പാസിറ്റിയിൽ കൂടുതലാണെന്നും പറയപ്പെടുന്നു.കായലിൽ കറങ്ങിയശേഷം കൊച്ച് ആറിലേക്ക് കടന്ന് പോളാണ് വെള്ളം കയറി ബോട്ട് മറിഞ്ഞത്
സമീപപ്രദേശത്തുണ്ടായിരുന്ന മറ്റ് ബോട്ടുകാരും മീൻപിടുത്തക്കാരും നാട്ടുകാരും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തിയതിനാൽ ഹൗസ് ബോട്ടിന് ഉള്ളിൽ ഉള്ളവരെല്ലാം നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
ബോട്ട് മറിഞ്ഞത് കമിഴ്ന്നു വീണിരുന്നെങ്കിൽ ഒരു ദുരന്തം ഉണ്ടായേനെ എന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.പൂർണ്ണമായ പ്രവർത്തി പരിചയം ഇല്ലാത്ത സ്രാങ്ക് ആയിരുന്നതിനാലാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എല്ലാവർക്കും ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്നതും അപകടത്തിന്റെ ആഴം വർദ്ധിപ്പിച്ചതായി പറയപ്പെടുന്നു.പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.