കൊച്ചി: കിഴക്കമ്പലം പര്യത്തുകാവിൽ സുപ്രീംകോടതി വിധി അന്തിമമെന്ന് ഹൈക്കോടതി. സുപ്രീംകോടതി വിധി പ്രകാരം അവിടെനിന്ന് കുടിയൊഴിപ്പിച്ചേ തീരുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സുപ്രീംകോടതി വിധി നടപ്പിലാക്കാനായി രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി അനുവദിക്കുകയും ചെയ്തു.സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാരിന് മുന്നിലെ ആദ്യ വെല്ലുവിളിയായ പര്യത്തുകാവിലെ കുടിയൊഴിപ്പിക്കൽ മാറിയിരുന്നു.ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചത് സർക്കാരിന് താത്കാലിക ആശ്വാസമാണ്.ഇവിടെ താമസിക്കുന്ന കുടുംബങ്ങളുമായും കോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടിയവരുമായും ചർച്ചകൾ നടത്തി പ്രശ്‌ന പരിഹാരം കണ്ടെത്താൻ സർക്കാരിന് അവസരം ലഭിക്കും. പ്രശ്‌ന പരിഹാരങ്ങൾക്ക് മന്ത്രി റോജി എം ജോണിനെ സർക്കാർ ചുമതല്ലപ്പെടുത്തിയിട്ടുണ്ട്. ഉന്നതി ഒഴിപ്പിക്കൽ സംബന്ധിച്ച് സർക്കാരിനു ബോധ്യപ്പെടുത്താനുള്ള കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി റോജി എം. ജോൺ പറഞ്ഞിരുന്നു.
കോടതി വിധി അനുകൂലമല്ലെങ്കിൽ താമസക്കാരായ മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതിനിടെ ഉന്നതി സന്ദർശിച്ച് താമസക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സി.പി.എം. സംസ്ഥാന സെകട്ടറി എം.വി. ഗോവിന്ദനും സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനനും തിങ്കളാഴ്ച പര്യത്ത്കാവ് സന്ദർശിച്ചേക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.