ക്രിക്കറ്റ് കാനഡ പ്രസിഡന്റിന്റെ വീടിന് നേരെ വെടിവെപ്പ്: പിന്നിൽ അധോലോക ഭീഷണിയെന്ന് സൂചന

സറി (ബ്രിട്ടീഷ് കൊളംബിയ): കാനഡയിലെ ക്രിക്കറ്റ് ഭരണസംവിധാനത്തെ പിടിച്ചുകുലുക്കി വീണ്ടും വെടിവെപ്പ്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് കാനഡ പ്രസിഡന്റ് അർവിന്ദർ ഖോസയുടെ വീടിന് നേരെയാണ് അജ്ഞാതർ വെടിയുതിർത്തത്. ബുധനാഴ്ച പുലർച്ചെ 4:40 ഓടെ ബ്രിട്ടീഷ് കൊളംബിയയിലെ സറിയിലുള്ള ന്യൂട്ടൺ മേഖലയിലെ വീടിന് നേരെയായിരുന്നു ആക്രമണം. 

സംഭവം നടക്കുമ്പോൾ ഖോസയും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. വീടിന്റെ മുൻവാതിലിലും ജനലുകളിലും പുറംചുമരിലുമായി അഞ്ചിലധികം വെടിയുണ്ടകൾ തുളച്ചുകയറിയ നിലയിലാണ്. സംഭവം പണം തട്ടാനുള്ള ഭീഷണിയുമായി ബന്ധപ്പെട്ടതാണെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സറി പോലീസ് വ്യക്തമാക്കുന്നത്. 

അർവിന്ദർ ഖോസയുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് മുൻപും ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.കഴിഞ്ഞ മെയ് 9-ന് മിസിസാഗയിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് അർവിന്ദർ ഖോസയെ ക്രിക്കറ്റ് കാനഡയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. എന്നാൽ പദവിയിലെത്തി ദിവസങ്ങൾക്കകം തന്നെ ഖോസ വലിയ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. 

കഴിഞ്ഞ മാസം കനേഡിയൻ മാധ്യമമായ ‘സിബിസി ന്യൂസ്’ പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ടിൽ, കാനഡയിലെ ക്രിക്കറ്റ് രംഗത്ത് നടക്കുന്ന അഴിമതികളെക്കുറിച്ചും അന്താരാഷ്ട്ര അധോലോക സംഘമായ ബിഷ്ണോയ് ഗ്യാങ്ങുമായി ഖോസയ്ക്കുള്ള ബന്ധത്തെക്കുറിച്ചും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. 

ബിഷ്ണോയ് ​ഗ്യാങ്ങിൽ അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന ചില പ്രാദേശിക കളിക്കാരുമായി ഖോസയ്ക്ക് ബന്ധമുണ്ടെന്നും, ഇവർ 2025-ൽ ഒരു ദേശീയ ക്രിക്കറ്റ് താരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഖോസ ഈ ആരോപണങ്ങൾ അപ്പാടെ നിഷേധിക്കുകയാണുണ്ടായത്.ക്രിക്കറ്റ് കാനഡയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് നേരെ നടക്കുന്ന ആദ്യത്തെ ആക്രമണമല്ല ഇത്. 

കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ക്രിക്കറ്റ് കാനഡയുടെ മുൻ ബോർഡ് അംഗത്തിന്റെ കാൽഗറിയിലുള്ള വീടിന് നേരെ രണ്ട് തവണ വെടിവെപ്പ് നടന്നിരുന്നു. ഈ സംഭവത്തെത്തുടർന്ന് ജീവന് ഭീഷണിയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പദവി രാജി വെയ്ക്കുകയും കുടുംബത്തോടൊപ്പം താമസം മാറുകയും ചെയ്തു. ഈ കേസിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. 

ക്രിക്കറ്റ് ടൂർണമെന്റുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട കരാറുകളിലെ തർക്കങ്ങളാണ് മുൻപ് നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. എന്നാൽ കാൽ​ഗറിയിൽ നടന്ന വെടിവെപ്പും ഇപ്പോൾ സറിയിൽ ഖോസയുടെ വീടിന് നേരെ നടന്ന ആക്രമണവും തമ്മിൽ പരസ്പരം ബന്ധമുണ്ടോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !