തിരുവനന്തപുരം: പുതിയ സർക്കാരിന്റെ ശൈലികൾ ആശങ്ക ഉണ്ടാക്കുന്നതെന്ന് കഴക്കൂട്ടം എംഎൽഎയും ബിജെപി നേതാവുമായ വി.മുരളീധരൻ.
മുസ്ലീംലീഗിന്റെ പിടിവാശികൾക്ക് അനുസരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയാണ് മന്ത്രിസഭയിൽ രണ്ടാമൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മൂന്നാമനാക്കിയതിലൂടെ നൽകുന്ന സന്ദേശം വളരെ ഗൗരവതരമാണെന്നും വി.മുരളീധരൻ പറഞ്ഞു.21 അംഗ മന്ത്രിസഭയിൽ 12 പേർ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണ്. ന്യൂനപക്ഷത്തെ പരിഗണിക്കുമ്പോൾ ഭൂരിപക്ഷത്തെ അവഗണിക്കരുത്.സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്ന വി.ഡി സതീശൻ ബിഷപ്പ് ഹൗസിൽ പോവുകയും ജമാ അത്തെ ഇസ്ലാമി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്യുന്നു. എൻഎസ്എസ്-എസ്എൻഡിപി നേതൃത്വങ്ങളോട് മാത്രമാണോ മുഖ്യമന്ത്രിക്ക് അവമതിപ്പെന്നും വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ശബരിമല നാമജപപ്രതിഷേധത്തിലെ മുഴുവൻ കേസുകളും പിൻവലിക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. സന്നിധാനത്തെ സ്വർണക്കൊള്ളയിൽ അന്വേഷണം ഉടൻ പൂർത്തിയാക്കണം.
രാഷ്ട്രീയ നേതൃത്വത്തിനടക്കമുള്ള ബന്ധം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്ദേമാതരവുമായി ബന്ധപ്പെട്ട് സിപിഎം കൈക്കൊണ്ട നിലപാട് നിന്ദ്യമെന്നും വി.മുരളീധരൻ പറഞ്ഞു. ദേശീയഗീതത്തെ തള്ളിപ്പറയുന്നവർ രാജ്യവിരുദ്ധതയാണ് പറയുന്നത്. അങ്ങനെയുള്ളവരെ എന്ത് പേരിട്ട് വിളിക്കണം എന്ന് ജനം തീരുമാനിക്കണമെന്നും വി.മുരളീധരൻ പ്രതികരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.