പാലാ: കാപ്പൻ കുടുംബാംഗങ്ങളുടെ 36-മത് വാർഷിക കുടുംബ സംഗമം 2026 മേയ് 10-ാം തീയതി ഞായറാഴ്ച പാലാ മുണ്ടുപാലം അഞ്ചേരിൽ പവലിയാണിൽ നടക്കും.
രാവിലെ 9.30ന് പരിശുദ്ധ കുർബ്ബനയോടെ ആരംഭിക്കുന്ന വാർഷിക പൊതുയോഗവും കുടുംബ സംഗമവും കാപ്പൻ കുടുംബംഗാമായ പാലാ എം.എൽ.എ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്യും.ചടങ്ങിനോടനുബന്ധിച്ച് കാപ്പൻ കുടുംബയോഗം രക്ഷധികാരി റവ. ഫാ. ജോസഫ് കാപ്പന്റെ വൈദിക ജീവിതത്തിന്റെ അറുപതാം വാർഷികവും 90-ാം ജന്മദിനാഘോഷവും സമുചിതമായി ആഘോഷിക്കും. കുടുംബയോഗം ചെയർമാൻ ആഗച്ചൻ കാപ്പന്റെ അധ്യക്ഷതയിൽ ചേരുന്നയോഗത്തിൽ സെക്രടറി ലൈജു കാപ്പൻ സ്വാഗതം ആശംസിക്കും.
പാലാ ളാലം സെന്റ് മേരിസ് പള്ളി വികാരി റവ ഫാ ജോസഫ് തടത്തിൽ, വാർഡ് കൗൺസിലര് ജോസിൻ ബിനോ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. കുടുംബാംഗങ്ങൾ, ബന്ധുക്കൾ, വിവിധ മേഖലകളിലെ വിശിഷ്ടാതിഥികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
കുടുംബാംഗങ്ങളുടെ കലാ സാംസ്കാരിക പരിപാടികൾ, അനുമോദന സമ്മേളനം, വിവിധ വിഭാഗങ്ങളിൽ മികവ് പ്രകടപ്പിച്ചവർക്കുള്ള അവാർഡ് ദാനം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.