യുകെ :മില്ട്ടന് കെയ്ന്‍സിലെ മലയാളി ദമ്പതികളടെ വഴക്കും തുടര്‍ന്ന് ഭര്‍ത്താവിന്റെ കൈപ്പിഴയില്‍ ജീവന് നഷ്ടമായ മലയാളി ഡോക്ടറുടെ വാര്‍ത്ത പുറത്ത് വന്ന ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു മരണ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.സൗത്താംപ്ടണില്‍ നിന്നാണ് യുവാവിന്റെ മരണ വാര്‍ത്ത എത്തിയിരിത്തുന്നത്. മലപ്പുറം മോങ്ങം സ്വദേശി നബീല്‍ ആണ് മരിച്ചത്. 37 വയസായിരുന്നു പ്രായം.
സെറിബ്രല്‍ വാസ്കുലിറ്റിസിനെ (Cerebral Vasculitis) തുടര്‍ന്നുണ്ടായ സ്ട്രോക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ അഞ്ച് വര്‍ഷമായി സൗത്താംപ്ടണില്‍ ഐടി മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ചേനാട്ട് കുഴിയില്‍ മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. റംഷീനയാണ് ഭാര്യ. മക്കള്‍: റെഹാന്, റെയ്ന. സഹോദരങ്ങള്‍: ഹമീദ്, റഷീദ്, റഹൂഫ്, വഹീബ്, ബത്തൂല






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.