3.6 ശതമാനം ശമ്പള വര്‍ദ്ധനവ് എന്ന് റിപ്പോര്‍ട്ട്.

യുകെ :എന്‍ എച്ച് എസ്സ് ജീവനക്കാര്‍ക്ക് 3.6 ശതമാനം ശമ്പള വര്‍ദ്ധനവ് എന്ന് റിപ്പോര്‍ട്ട്. അതേസമയം, ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും 4 ശതമാനം വരെ വര്‍ദ്ധനവ് ലഭിക്കും.

ഒന്നിലധികം വര്‍ഷങ്ങളിലെക്കുള്ള ഒരു വേതന കരാര്‍ സ്‌കോട്ട്‌ലാന്‍ഡിലെ എന്‍ എച്ച് എസ് ജീവനക്കാര്‍ ഒപ്പുവെച്ചു എന്ന വാര്‍ത്ത പുറത്തുവന്ന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. പുതിയ കരാര്‍ അനുസരിച്ച് സ്‌കോട്ട്‌ലാന്‍ഡിലെ ഒരു നഴ്‌സ് പ്രതിവര്‍ഷം 41,424 പൗണ്ട് ശമ്പളം വാങ്ങുമ്പോള്‍ ഇംഗ്ലണ്ടിലെ നഴ്‌സിന് ലഭിക്കുമ 37,796 പൗണ്ട് മാത്രം. അതായത് ഒരേ ജോലി ചെയ്യുന്നവര്‍ക്ക് വേതനത്തില്‍ പ്രതിവര്‍ഷം 4000 പൗണ്ടിന്റെ വ്യത്യാസം വരുന്നു.

ഇതില്‍ 2.8 ശതമാനം വര്‍ദ്ധിച്ച ശമ്പളത്തിനു മാത്രമെ സര്‍ക്കാര്‍ ധനസഹായം ലഭിക്കുകയുള്ളു എന്നാണ് ദി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാക്കി തുക നിലവിലെ ബജറ്റില്‍ നിന്നും കണ്ടെത്തേണ്ടതായി വരും. കഴിഞ്ഞ കുറച്ചു മാസങ്ങളായി താഴ്ന്നുകൊണ്ടിരുന്ന പണപ്പെരുപ്പം പെട്ടെന്ന് ഉയര്‍ന്ന് 3.5 ശതമാനത്തിലെത്തി നില്‍ക്കുമ്പോഴാണ് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപനം വരുന്നത്. പൊതുമേഖലയില്‍ ആകെയായി, 6.9 ബില്യന്‍ പൗണ്ടിന്റെ ശമ്പള വര്‍ദ്ധനവാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നികുതി വര്‍ദ്ധനവ് ഇനിയും ഉണ്ടായേക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

വര്‍ദ്ധിപ്പിച്ച നിരക്കനുസരിച്ച് ഇംഗ്ലണ്ടില്‍ ബാന്‍ഡ് 2 വില്‍ ഉള്‍പ്പെടുന്ന ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്, ഡൊമെസ്റ്റിക് സപ്പോര്‍ട്ട് വര്‍ക്കര്‍, ഹൗസ്‌കീപ്പിംഗ് അസിസ്റ്റന്റ്, ഡ്രൈവര്‍, നഴ്‌സറി അസിസ്റ്റന്റ്, സെക്യൂരിറ്റി ഓഫീസര്‍, ടൈപിസ്റ്റ് തുടങ്ങിയവര്‍ക്ക് പ്രതിവര്‍ഷം 24,464 പൗണ്ട് ലഭിക്കുമ്പോള്‍, വെയില്‍സില്‍ ഇത് 24,833 പൗണ്ടും സ്‌കോട്ട്‌ലാന്‍ഡില്‍ 25,694 പൗണ്ടും ആയിരിക്കും. ബാന്‍ഡ് 5 ല്‍ ഉള്‍പ്പെടുന്ന സ്റ്റാഫ് നഴ്‌സ്, ഫിസിയോതെറാപിസ്റ്റ്, റേഡിയോഗ്രാഫര്‍ തുടങ്ങിയവര്‍ക്ക് ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം 31,048 പൗണ്ട് ലഭിക്കുമോള്‍ വെയില്‍സില്‍ 31,515 പൗണ്ടും, സ്‌കോട്ട്‌ലാന്‍ഡില്‍ 33,247 പൗണ്ടും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 29,970 പൗണ്ടും ആയിരിക്കും ലഭിക്കുക.

ബാന്‍ഡ് 6 ല്‍ ഉള്‍പ്പെടുന്ന ഡെപ്യൂട്ടി വാര്‍ഡ് സിസ്റ്റര്‍, സ്‌കൂള്‍ നഴ്‌സ്, പരചയസമ്പത്തുള്ള പാരാമെഡിക് തുടങ്ങ്‌നിയവര്ക്ക് ഇത് യഥാക്രമം 38,638, 39,262, 41,608, 37,338 പൗണ്ട് എന്നിങ്ങനെ ആയിരിക്കും. വാര്‍ഡ് സിസ്റ്റര്‍മാര്‍, ഡെപ്യൂട്ടി മേട്രണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ബാന്‍ഡ് 7 ലെ ജീവനക്കാര്‍ക്ക് ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം 47,809 പൗണ്ട് ലഭിക്കുമ്പോള്‍ വെയില്‍സ്, സ്‌കോട്ട്‌ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഇത് യഥാക്രമം 47,809, 48,526, 50,861 പൗണ്ട് എന്നിങ്ങനെ ആയിരിക്കും.

തീര്‍ത്തും നിരാശാജനകമായ തീരുമാനം എന്നായിരുന്നു റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ പ്രതികരണം. പണപ്പെരുപ്പത്തില്‍ ഈ വര്‍ദ്ധനവ് മുങ്ങിപ്പോകും എന്നതിനാല്‍ ഫലത്തില്‍ ശമ്പള വര്‍ദ്ധനവില്ലാത്ത സ്ഥിതിയാണെന്നായിരുന്നു ആര്‍ സി എന്‍ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ നിക്കോള റേഞ്ചര്‍ പ്രതികരിച്ചത്. 

നഴ്‌സിംഗ് മേഖലയ്ക്ക് ഒരു പരിഗണനയും നല്‍കാത്ത തീരുമാനമെന്നും അവര്‍ പറഞ്ഞു. ഇത്തരം കാരണങ്ങളാണ് ഈ മേഖലയിലേക്ക് വളരെ കുറച്ചുപേര്‍ മാത്രം കടന്നു വരാനും കൂടുതല്‍ പേര്‍ മേഖല വിട്ടുപോകാനും കാരണമാകുന്നതെന്നും അവര്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !