കോഴിക്കോട്: തിരുവമ്പാടി കക്കാടംപൊയിൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കള്ളിപ്പാറയ്ക്കും പീടികപ്പാറയ്ക്കും ഇടയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.
കാറിലുണ്ടായിരുന്ന യാത്രക്കാർ സമയത്തുതന്നെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.ഓടുന്നതിനിടെ കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. നിലമ്പൂരിൽ നിന്ന് വരികയായിരുന്ന കാറിനാണ് തീപിടിച്ചത് എന്നാണ് വിവരം. കാറിൽ പുക ഉയരുന്നത് കണ്ട് മറ്റ് വാഹനങ്ങളിൽ പോയവർ നൽകിയ സൂചന പ്രകാരമാണ് കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങിയത്.രണ്ട് കുട്ടികൾ ഉൾപ്പെടെ ആറു പേരാണ് കാറിൽ ഉണ്ടായിരുന്നത്. യാത്രക്കാർ പുറത്തിറങ്ങിയതിനു പിന്നാലെ കാറിൽ പൂർണമായും തീ പടരുകയായിരുന്നു.വിവരമറിഞ്ഞ ഉടൻ മുക്കത്തു നിന്ന് 2 യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.
അവധിക്കാലമായതിനാൽ ഈ റൂട്ടിൽ ഏറെ വാഹനങ്ങളുണ്ടായിരുന്നു. കാറിന് തീപിടിച്ചതിനെത്തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സം ഉണ്ടായി. തീയണച്ച ശേഷം വാഹനം റോഡിൽ നിന്ന് നീക്കിയതോടെയാണു ഗതാഗതം സാധാരണ നിലയിലായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.