മുതുകുളം (ആലപ്പുഴ): മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മ(80)യെ ജീവനോടെ കായലിൽ കെട്ടിത്താഴ്ത്തിയതാകാമെന്ന സംശയത്തിൽ പോലീസ്.
ഇവരുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.തലയുടെ പിന്നിൽ അടിയേറ്റ തരത്തിലുള്ള പരിക്കുണ്ട്. അടിയേറ്റ് അബോധാവസ്ഥയിലായ ഇവരെ ജീവനോടെ തന്നെ കെട്ടിത്താഴ്ത്തിയതാകാമെന്നാണ് സംശയിക്കുന്നത്.പ്രതിയെ ഉടനേ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. എസ്.പി.യുടെ മേൽനോട്ടത്തിൽ മൂന്നുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. മോഷണത്തിനായി നടത്തിയ കൊലയെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തങ്കമ്മയെയും വീടിനെയുംകുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണു പോലീസ്. ഒന്നിൽക്കൂടുതൽ ആളുകൾ പങ്കാളികളായിട്ടുണ്ടെന്നും സംശയിക്കുന്നു.
നാട്ടുകാരിൽ ചിലരെ പോലീസ് ചോദ്യംചെയ്തു. ഒരാളെ ചൊവ്വാഴ്ച രാത്രിയിൽ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടു. അയൽവാസികളുടെയും മൊഴി രേഖപ്പെടുത്തി. ഒറ്റയ്ക്കു താമസിച്ചിരുന്ന തങ്കമ്മയെ തിങ്കളാഴ്ച രാവിലെയാണു കാണാതായത്. കനകക്കുന്ന് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ ആറോടെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്കു സമീപം കായംകുളം കായലിൽ മൃതദേഹം കണ്ടത്.
കൈയും കാലും തുണികൊണ്ടു ബന്ധിച്ചും കഴുത്തിൽ കല്ലുകെട്ടിയ നിലയിലുമായിരുന്നു. ദേഹത്തുണ്ടായിരുന്ന ആറു പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച രണ്ടരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഗൾഫിൽ ജോലിചെയ്യുന്ന മകൻ സത്യദാസും മരുമകൻ ഗ്രഫ് സൈനികൻ മണിലാലും ബുധനാഴ്ച നാട്ടിലെത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.