സിബിഎസ്ഇ ഫലങ്ങളിലെ ക്രമക്കേടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: സിബിഎസ്ഇ ഫലങ്ങളിലെ ക്രമക്കേടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ഇത് വെറുമൊരു പിഴവല്ലയെന്നും ആസുത്രിതമായി വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കാനായി സർക്കാർ ശ്രമിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

പതിവുപോലെ മറുപടികളോ ഉത്തരവാദിത്വമോ നാണമോ ഇല്ലാത്ത അവസ്ഥയിലാണ് മോദിയെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്തുടനീളമുള്ള ഏകദേശം 18.5 ലക്ഷം വിദ്യാർഥികളുടെ ഭാവി തന്നെ സർക്കാർ അപകടത്തിലാക്കിയിരിക്കുകയാണെന്നും, വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.“രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളും മാതാപിതാക്കളും ഞെട്ടലിലായിരിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവുപോലെ മൗനം പാലിക്കുകയാണ്” എന്നാണ് അദ്ദേഹം കുറിച്ചത്.

ഇത് ഒരു പിഴവല്ല, ആസൂത്രിത ഗൂഢാലോചന

സിബിഎസ്ഇയുടെ ഓൺ സ്ക്രീൻ മൂല്യനിർണയ സംവിധാനം കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്ന COEMPT എന്ന കമ്പനിക്കെതിരെയും രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചു. മുൻപ് ഗ്ലോബറീന എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ കമ്പനി 2019 ൽ തെലങ്കാനയിൽ സമാന വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പേര് മാറിയെങ്കിലും ഉദ്ദേശവും പ്രവർത്തനരീതിയും അതേപോലെയാണ്. കമ്പനിയുടെ പഴയ ചരിത്രം എല്ലാവർക്കും അറിയാമായിരുന്നു. എന്നിട്ടും ഇത്തരമൊരു സ്ഥാപനത്തിന് രാജ്യത്തെ വിദ്യാർഥികളുടെ ഭാവി കൈമാറി. ഇത് ഒരു സാധാരണ പിഴവല്ല വ്യക്തമായ ഗൂഢാലോചനയാണ്”എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !