കോഴിക്കോട്: കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി.
കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായ സംഭവത്തിലാണ് ചില്ല് തകർത്ത മുംതാസ് ബീഗം നേരിട്ട് മാധ്യമങ്ങളിലൂടെ വിശദീകരണം നൽകിയത്. ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും പിഴ അടച്ച് പ്രശ്‌നം പരിഹരിച്ചതാണെന്നും എന്നാൽ, ഇപ്പോൾ തനിക്കെതിരേ നടക്കുന്നത് സൈബർ ആക്രമണമാണെന്നും മുംതാസ് പറഞ്ഞു.നിലപാടിലായിരുന്നു അവർ. ഞാൻ ഒറ്റയ്ക്കാണ് സഞ്ചരിച്ചിരുന്നത്. വേറെ ആരും കൂടെയുണ്ടായിരുന്നില്ല. വേറെ ഒരു പിന്തുണയും കിട്ടിയില്ല. അപ്പോൾ മൈൻഡ് പെട്ടെന്ന് ട്രിഗർ ആയി സംഭവിച്ചിട്ടുള്ള കാര്യമാണ്. ടോയ്‌ലെറ്റിൽ പോകാനുള്ള എമർജൻസിയായിരുന്നു. പക്ഷേ, അത് പറഞ്ഞിട്ടും മോശമായി പലരും കമന്റ് ചെയ്യുകയാണ്. സാരമില്ല. ബസിൽ ആ സമയത്ത് ഇതാണ് ആവശ്യമെന്ന് അവരോട് പറഞ്ഞിരുന്നില്ല.
എമർജൻസിയായി ഇറങ്ങണമെന്നാണ് പറഞ്ഞത്. അതാണ് ഉണ്ടായത്. ചില്ല് തകർത്തതൊക്കെ ആ നിമിഷം സംഭവിച്ചുപോയതാണ്. എമർജൻസി വാതിൽ തുറന്ന് പുറത്തിറങ്ങാമെന്ന് വിചാരിച്ചു. എന്നിട്ടും ബസ് നിർത്തിയില്ല. നേരേ കെഎസ്ആർടിസി സ്റ്റാൻഡിലേക്കാണ് പോയത്. അവിടെ പോലീസ് വന്നു. പോലീസിനോട് കാര്യങ്ങൾ പറഞ്ഞു. പോലീസ് സ്‌റ്റേഷനിൽവെച്ചാണ് പിഴ അടച്ചത്. 28,000 രൂപ അടച്ചു. കട്ടപ്പന-മാനന്തവാടി ബസായിരുന്നു. ട്രിപ്പ് മുടങ്ങിയതിന്റെ പണം അടക്കം അടച്ചു. എന്റെ ഭാഗത്തുനിന്നുള്ള ക്ഷമാപണം എഴുതിക്കൊടുത്തു. എന്റെ ഫോണിൽ റെക്കോഡ്‌ചെയ്ത വീഡിയോയും ഒഴിവാക്കി. അതിനുശേഷം ഇങ്ങനെയൊരു സൈബർ ആക്രമണത്തിന്റെ ആവശ്യമുണ്ടോ എന്ന് എനിക്കറിയില്ല.
ആരെങ്കിലും ഒരു അപകടത്തിൽപ്പെടുമ്പോൾ അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും അറിയില്ല. എന്റെ സഹോദരങ്ങൾ സ്‌റ്റേഷനിലെത്തിയിരുന്നു. കെഎസ്ആർടിസി ഉദ്യോഗസ്ഥരും എത്തിയിരുന്നു. പ്രശ്‌നം പരിഹരിച്ചശേഷമാണ് വീഡിയോ വൈറലായത്. ഒരു സ്വകാര്യബസിന്റെ പേരിലുള്ള പേജിലാണ് വീഡിയോ ആദ്യംവന്നത്. ആദ്യം മുഖംമറിച്ചാണ് വീഡിയോ ഇട്ടത്. പിന്നീട് പല പേജുകളിലും മുഖം കാണിച്ചുള്ള വീഡിയോയും പോസ്റ്റ്‌ചെയ്തു.
എന്റെ അനുമതി ഇല്ലാതെ ഇത്തരമൊരു വീഡിയോ പ്രചരിപ്പിക്കുന്നത് ശരിയാണോ. അത് അവർ തന്നെ പറയണം. സൈബർക്രൈം വലിയ ക്രൈം തന്നെയാണ്. ഞാൻ ചെയ്തതിനെ ന്യായീകരിക്കുന്നില്ല. പക്ഷേ, ഞാൻ ചെയ്തതിന്റെ പേരിൽ ഇത്രയും ആൾക്കാർ എനിക്കെതിരേ സൈബർ ആക്രമണം നടത്തേണ്ട ആവശ്യമുണ്ടോ എന്നറിയില്ല. എന്റെ സാമൂഹികമാധ്യമ അക്കൗണ്ട് പലരും റിപ്പോർട്ട്‌ചെയ്യുന്നു. എന്റെ ലുക്കിനെപ്പറ്റിയും പറയുന്നു. ഞാൻ അവതാരകയായി ജോലിചെയ്യുന്നയാളാണ്.
ജോലിക്ക് പോകുകയായിരുന്നു ആ ദിവസം. മറ്റുശബ്ദങ്ങൾ കേൾക്കാതിരിക്കാനാണ് ഹെഡ്‌ഫോൺ ഉപയോഗിച്ചത്. സോഷ്യൽമീഡിയയിൽ ആരെങ്കിലും ഒരാളെ കിട്ടിയാൽ അവരെ ആക്രമിക്കുകയാണ്. എനിക്ക് ഇത് പുതിയകാര്യമാണ്. ആദ്യമായാണ് ഇങ്ങനെയൊരു കാര്യം അഭിമുഖീകരിക്കുന്നത്. ആർക്കും ഇങ്ങനെയൊരു അവസ്ഥ വരരുത്. ഞാൻ തെറ്റ് ഏറ്റുപറഞ്ഞിട്ടും എന്നെ ആക്രമിക്കുന്നതിൽ വലിയ സങ്കടമുണ്ട്'', മുംതാസ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.