ദുബായ് :ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള തീരുമാനം ജിസിസി രാജ്യങ്ങളിലെ ജ്വല്ലറി വിപണിക്ക് പുതിയ കരുത്തുപകരുന്നു.
സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയതോടെ ഇന്ത്യൻ വിപണിയെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ സ്വർണവിലയിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ വിലയെക്കാൾ ഏകദേശം 12 ശതമാനം വരെ ലാഭം കൊയ്യാൻ ഈ സാഹചര്യം വഴിയൊരുക്കുന്നു.40 ഗ്രാം സ്വർണം കൊണ്ടുപോയാൽ അരലക്ഷം രൂപ വരെ ലാഭം ആഗോളതലത്തിൽ സ്വർണവില റെക്കോർഡ് നിരക്കുകളിൽ നിൽക്കുമ്പോഴും തീരുവയിലുണ്ടായ ഈ മാറ്റം ജിസിസി വിപണിയെ കൂടുതൽ ആകർഷകമാക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് നിക്ഷേപകർക്ക് ഏറെ പ്രിയപ്പെട്ട 24 കാരറ്റ് സ്വർണ ബാറുകൾക്ക് യുഎഇയിൽ വാറ്റ് ബാധകമല്ലെന്നത് വലിയ നേട്ടമാണ്.
വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും നികുതിരഹിത ഷോപ്പിങ്ങിന്റെ ആനുകൂല്യങ്ങൾ കൂടി ലഭിക്കുന്നതോടെ ഗൾഫ് മേഖല ലോകത്തിന്റെ പ്രധാന സ്വർണ്ണ ഷോപ്പിങ് കേന്ദ്രമായി മാറിയിരിക്കുന്നു. 2026 ഫെബ്രുവരിയിലെ പുതിയ ബജറ്റ് നിർദ്ദേശങ്ങൾ പ്രകാരം പ്രവാസികൾക്കുള്ള ഡ്യൂട്ടി ഫ്രീ പരിധിയും ഏറെ സഹായകരമാണ്.
സ്ത്രീകൾക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്വർണാഭരണങ്ങൾ നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ അനുവാദമുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വിവാഹ സീസൺ മുന്നിൽ കണ്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഗൾഫിൽ നിന്ന് സ്വർണം വാങ്ങുന്നത് വലിയ സാമ്പത്തിക ലാഭമാണ് നൽകുന്നത്. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് 140 ഗ്രാം വരെ സ്വർണം ഇത്തരത്തിൽ കൊണ്ടുപോകാനാകും.
ഇറക്കുമതി തീരുവ വർധിച്ചതോടെ വിദേശത്തുനിന്നുള്ള ആഭരണങ്ങൾ ഇന്ത്യയിലെത്തിക്കുന്നത് ചെലവേറിയതാകും. എന്നാൽ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് പോലുള്ള സ്ഥാപനങ്ങൾ ഇറ്റലി, ടർക്കി, സിംഗപ്പൂർ, മലേഷ്യ തുടങ്ങി ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള സമാനതകളില്ലാത്ത ഡിസൈനുകളാണ് ഉപയോക്താക്കൾക്കായി ജിസിസിയിൽ ഒരുക്കിയിരിക്കുന്നത്.
സ്വർണത്തിന്റെ പരിശുദ്ധിയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായുള്ള ഗവൺമെന്റ് മേൽനോട്ടവും മറ്റ് വിപണികളെ അപേക്ഷിച്ച് കുറഞ്ഞ പണിക്കൂലിയും ജിസിസി വിപണിയുടെ പ്രത്യേകതയാണ്.സ്വർണം വാങ്ങാൻ ഇതിലും മികച്ചൊരു സമയം മുൻപുണ്ടായിട്ടില്ല.
ഗ്യാരന്റീഡ് ബൈബാക്ക് പോളിസിയും ആജീവനാന്ത മെയിന്റനൻസ് സൗകര്യവും നൽകുന്നതിലൂടെ ഉപയോക്താക്കളുടെ നിക്ഷേപത്തിന് പൂർണ സുരക്ഷയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ചുരുക്കത്തിൽ, ഇന്ത്യയിലെ പുതിയ നികുതി പരിഷ്കാരം ഗൾഫിലെ ജ്വല്ലറി വിപണിയിൽ വൻ ഉണർവ് സൃഷ്ടിച്ചിരിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.