തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റതോടെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മാറ്റിനിയമനത്തിന് കളമൊരുങ്ങുന്നു. നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് അടുത്തമാസം 30ന് വിരമിക്കും. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള സഞ്ജീവ് കൗശിക് പിൻഗാമിയാകുമെന്നാണു സൂചന.
ഈ വർഷം ജൂലൈ 31ന് അദ്ദേഹം വിരമിക്കേണ്ടതാണെങ്കിലും പൊലീസ് മേധാവി പദവിയിൽ ചുരുങ്ങിയത് 2 വർഷം നൽകണമെന്നാണ് വ്യവസ്ഥ. അടുത്തവർഷം വരെ സർവീസ് നീട്ടി കഴിഞ്ഞ സർക്കാർ ഉത്തരവിറക്കിയിരുന്നു. അതേസമയം, ആവശ്യമെങ്കിൽ ഇതു പുനഃപരിശോധിക്കാൻ പുതിയ സർക്കാരിന് അധികാരമുണ്ട്. അഗ്നിരക്ഷാസേനാ മേധാവി ഡിജിപി നിതിൻ അഗർവാൾ ജൂലൈയിൽ വിരമിക്കുമ്പോൾ എഡിജിപി എം.ആർ.അജിത്കുമാറിനു ഡിജിപി റാങ്ക് ലഭിക്കും. അടുത്തവർഷം റാവാഡ ഒഴിയുമ്പോൾ യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, എം.ആർ.അജിത്കുമാർ എന്നിവരിൽ നിന്നാകും പുതിയ മേധാവിയെ കണ്ടെത്തുക. ഡിജിപി റാങ്കിൽ സീനിയോറിറ്റി യോഗേഷിനാണ്. റാവാഡ വിരമിക്കുമ്പോൾ എഡിജിപി എസ്.ശ്രീജിത്തിനു ഡിജിപി റാങ്ക് ലഭിക്കും.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.