സ്വർണത്തിന് തിരിച്ചടി; പവന് വില 1,11,560 രൂപയായി കുറഞ്ഞു

സ്വർണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നുരാവിലെ കേരളത്തിലും താഴ്ന്നു. ഗ്രാമിന് 20 രൂപ കുറഞ്ഞ് വില 13,945 രൂപയും പവന് 160 രൂപ താഴ്ന്ന് 1,11,560 രൂപയുമായി. രാജ്യാന്തര വില ഔൺസിന് 4728 ഡോളറിൽ‌ നിന്ന് 4670 ഡോളറിലേക്ക് താഴ്ന്നെങ്കിലും പിന്നീട് നഷ്ടം അൽപം കുറച്ചത് കേരളത്തിൽ വലിയ ഇടിവിന് തടയിട്ടു. 


ഇറാനെതിരായ യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞതും സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച ഓഫർ ട്രംപ് കൈയോടെ തള്ളിയതും സ്വർണവിലയുടെ ഇടിവിന് കളമൊരുക്കി. സംഘർഷം തുടരുമെന്ന വിലയിരുത്തലിനെ തുടർന്ന് എണ്ണവില മുന്നേറ്റം തുടങ്ങിയതാണ് സ്വർണത്തിന് തിരിച്ചടിയായത്.


യുഎസ് ക്രൂഡ് (ഡബ്ല്യുഡിഐ) വില ബാരലിന് 5.05% മുന്നേറി 100.2 ഡോളറിലെത്തി. ബ്രെന്റ് വില 4.53% കുതിച്ച് 105.9 ഡോളറും. ഇതോടെ വീണ്ടും ആഗോളതലത്തിൽ പണപ്പെരുപ്പപ്പേടി അലയടിച്ചുതുടങ്ങി. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.21% ഉയർന്ന് 98.11ലും എത്തി. പിന്നാലെ, ഗോൾഡ് ഇടിഎഫുകളിൽ വിൽപനസമ്മർദമുണ്ടാവുകയും വില താഴുകയുമായിരുന്നു.


സംഘർഷത്തിന് അയവില്ലെങ്കിൽ എണ്ണവിലയും ഡോളറും കൂടുതൽ കരുത്തുനേടും. ഇത് സ്വർണവിലയെ താഴേക്കും നയിക്കും. കേരളത്തിലും വില വലിയതോതിൽ താഴാൻ ഇതിടയാക്കും. കേരളത്തിൽ ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,515 രൂപയായി. വെള്ളിവില മാറിയില്ല; ഗ്രാമിന് 275 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 15 രൂപ കുറച്ച് 11,460 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് 275 രൂപയും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !