മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിച്ചു കഴിഞ്ഞതായി സൂചന; ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും കോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല

കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും കോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കുമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. തങ്ങൾക്ക് പറയാനുള്ള കാര്യങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞെന്നും ഇനി കൂടുതൽ ചർച്ചകളുടെ ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 


ഘടകകക്ഷികളുമായുള്ള ചർച്ചകളും പൂർത്തിയായ സാഹചര്യത്തിൽ ഇനി ഔദ്യോഗിക തീരുമാനം വരാൻ മാത്രമാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് വൈകുന്നതിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. 

വി.ഡി. സതീശനായി ലീഗ് ശക്തമായ സമ്മർദ്ദം ചെലുത്തുമ്പോൾ, തിരക്കിട്ടുള്ള പ്രഖ്യാപനം വേണ്ടെന്ന നിലപാടിലാണ് മറുവിഭാഗം. ഇതിനിടെ, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിച്ചു കഴിഞ്ഞതായും സൂചനകളുണ്ട്.

സമൂഹമാധ്യമങ്ങളിലെ അനാവശ്യ പ്രതികരണങ്ങളും ഫ്ലക്സ് ബോർഡുകളും ഒഴിവാക്കണമെന്ന് നേതാക്കൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സമവായത്തിലൂടെ ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !