ലണ്ടന്‍ നഗരത്തിലെ തിരക്കേറിയ തെരുവില്‍ വിനോദസഞ്ചാരികളുടെ ചിത്രങ്ങള്‍ പകര്‍ത്തി പണമുണ്ടാക്കിയ മലയാളി യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യലിടത്തില്‍ വൈറലായി മാറുന്നത്. നഗരത്തിന്റെ തിരക്കേറിയ തെരുവിലേക്ക് ഒരു കൊച്ചു ക്യാമറയും കയ്യിലൊരു കാര്‍ഡ്ബോര്‍ഡ് കഷ്ണവുമായി എത്തി ആളുകളുടെ ചിത്രങ്ങള്‍ പകര്‍ത്തി വില്ക്കാന് ശ്രമിച്ചാണ് വിഷ്ണു വിജയധരന്‍ എന്ന യുവാവ് സോഷ്യലിടത്തില്‍ ചര്‍ച്ചയായി മാറിയത്.
ഒരു ചിത്രത്തിന് അഞ്ച് പൗണ്ട് ( 540 രൂപ) എന്ന നിരക്കിലായിരുന്നു കച്ചവടം വെറും 10 മിനിറ്റ് കൊണ്ട് ഇത്തരം ചിത്രങ്ങള്‍ വിറ്റ് എത്ര പണം ഉണ്ടാക്കാമെന്ന് പരീക്ഷിച്ചു നോക്കാനായിരുന്നു യുവാവിന്റെ തീരുമാനം. ഏകദേശം 110 പൗണ്ട് (ഏകദേശം 14,000 രൂപ) വിലവരുന്ന ഒരു കൊഡാക് പൊളറോയിഡ് ക്യാമറയുമായാണ് വിഷ്ണു ലണ്ടനിലെ ഒരു തെരുവിലേക്ക് എത്തിയത്. ഒരു ചിത്രത്തിന് 5 പൗണ്ട് (ഏകദേശം 640 രൂപ) എന്ന നിരക്കിലായിരുന്നു പൊളറോയിഡ് ചിത്രങ്ങള്‍ എടുത്ത് നല്‍കിയിരുന്നത്.
പക്ഷേ ഒരു കാര്യം ഉറപ്പാണ്, കൗണ്‍സിലിന്റെ അനുമതിയുണ്ടെങ്കില്‍ ഇവിടെ ഒരു മണിക്കൂറില്‍ സുഖമായി 100 പൗണ്ട് (ഏകദേശം 12,000-ത്തിന് മുകളില്‍ രൂപ) വരെ സമ്പാദിക്കാം,'' വിഷ്ണു അനുഭവം പങ്കുവച്ചുകൊണ്ട് വിഷ്ണു കുറിച്ചത് ഇങ്ങനെയാണ്. നിങ്ങളുടെ അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിങ്ങൾക്ക് നിങ്ങളുടെ ഫ്രീ ടൈമിൽ ഇത് ചെയ്യാം.. അധികൃതരിൽ നിന്നും അനുമതി എടുക്കാൻ മറക്കരുത് എന്ന് മാത്രം.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.