റെയിൽവേ കമാനത്തിന്റെ സംരക്ഷണഭിത്തി പാളത്തിലേക്ക് തകർന്നുവീണു; നിലമ്പൂർ – ഷൊർണൂർ മെമു ട്രെയിൻ മണ്ണിൽ കുടുങ്ങി

കരുവാരകുണ്ട്: തുവ്വൂർ മേൽപാലം റെയിൽവേ കമാനത്തിന്റെ സംരക്ഷണഭിത്തി പാളത്തിലേക്ക് തകർന്നുവീണു. ഭിത്തി തകർന്നതറിയാതെ ഇന്നലെ പുലർച്ചെ സർവീസ് നടത്തിയ നിലമ്പൂർ – ഷൊർണൂർ മെമു ട്രെയിൻ മണ്ണിൽ കുടുങ്ങി. മണ്ണും കല്ലും വീണതിനാൽ 6 മണിക്കൂറോളം നിലമ്പൂർ – ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മെമു ട്രെയിൻ സർവീസ് റദ്ദാക്കി. ബ്രേക്കിന് സംഭവിച്ച കേടുപാടുകൾ തീർക്കാൻ മെമു ട്രെയിൻ പിന്നീട് വാണിയമ്പലം റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചുപോയി. 


നിലമ്പൂരിൽനിന്ന് പുറപ്പെട്ടു പുലർച്ചെ 5.55നു തുവ്വൂരിൽ എത്തുന്ന പാസഞ്ചർ ട്രെയിനും ഷൊർണൂരി‍ൽന്ന് പുറപ്പെട്ട് രാവിലെ 9.57 ന് തുവ്വൂരിൽ എത്തുന്ന പാസഞ്ചർ ട്രെയിനും മണ്ണിടിച്ചിൽ കാരണം സർവീസ് റദ്ദാക്കി. പുലർച്ചെ 4.50ന് തുവ്വൂരിൽ എത്തുന്ന രാജ്യറാണി എക്സ്പ്രസ് 3 മണിക്കൂർ വൈകിയാണ് തുവ്വൂർ കടന്നുപോയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാളത്തിൽനിന്ന് കല്ലും മണ്ണും നീക്കി 11 മണിയോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.


നവീകരണത്തിന്റെ ഭാഗമായാണ് തുവ്വൂർ റെയിൽവേ മേൽപാലത്തിനു സംരക്ഷണഭിത്തി നിർമിച്ചത്. രണ്ടു ഭാഗത്തുനിന്നും മണ്ണുനീക്കി ഏകദേശം 20 അടി ഉയരത്തിലാണ് കരിങ്കല്ല് ഉപയോഗിച്ച് 2 മാസം മുൻപ് ഭിത്തി നിർമിച്ചത്. കഴിഞ്ഞദിവസത്തെ കനത്ത മഴയിൽ മണ്ണിളകിയാണ് ഭിത്തി തകർന്നതെന്നു സംശയിക്കുന്നു.


തുവ്വൂർ റെയിൽ കമാനം ബലപ്പെടുത്താൻ ഈയിടെ നിർമിച്ച സംരക്ഷണ ഭിത്തി ഇനിയും തകർന്ന് റെയിൽവേ ഗതാഗതത്തിന് ഭീഷണിയുണ്ടാകുമെന്ന് ആശങ്ക. ഇന്നലെ തകർന്നു വീണ ഭിത്തിയുടെ മറ്റൊരു ഭാഗത്തുള്ള കരിങ്കല്ലിന്റെ നിർമിതിയും വിണ്ടു കീറിയിരുന്നു. അന്ന് പരാതി നൽകിയതിനെ തുടർന്ന് താൽക്കാലികമായി വിള്ളൽ അടക്കുകയായിരുന്നു. 1928ൽ ബ്രിട്ടിഷുകാർ നിർമിച്ചതാണ് തുവ്വൂരിലെ റെയിൽവേ മേൽപാലം. 

കമ്പിയില്ലാതെ കരിങ്കല്ലിൽ തീർത്താണ് പാലം. നവീകരണത്തിന്റെ ഭാഗമായി പാലത്തിന്റെ ഇരു ഭാഗങ്ങളിൽനിന്നും മണ്ണെടുത്ത് പാത വീതി കൂട്ടിയത് ഈയിടെയാണ്. ഇതിനൊപ്പം കരിങ്കല്ല് ഉപയോഗിച്ച് പാലത്തിന് സംരക്ഷണ ഭിത്തി നിർമിക്കുകയും ചെയ്തു. മതിയായ വീതിയില്ലാതെ മണ്ണിൽ കരിങ്കല്ല് പതിച്ചാണു പാലത്തിന് സംരക്ഷണമൊരുക്കിയത്. ട്രെയിൻ കടന്നുപോകുമ്പോൾ കല്ലിന് ഇളക്കമുണ്ടായി വിള്ളൽ രൂപപ്പെട്ടത് നാട്ടുകാർ നേരത്തേ അധികൃതരെ അറിയിച്ചിരുന്നു. ഇന്നലെ ഭിത്തി തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്താനാണു റെയിൽവേ അധികൃതർ ആലോചിക്കുന്നത്. കമാനത്തിനു സമാന്തരമായി മറ്റൊരു പാലം നിർമിക്കണമെന്ന് നാട്ടുകാർ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !