മൂകാംബിക ദേവിക്ക് നിലവിളക്കും ലളിത സഹസ്രനാമ പുസ്തകങ്ങളും, ദേവീ മാഹാത്മ്യവും സമർപ്പിച്ച് മഞ്ജരിസ് ആദ്ധ്യാത്മിക ഗ്രൂപ്പ്

എടപ്പാൾ: മൂകാംബിക ദേവിക്ക് നിലവിളക്കും ലളിത സഹസ്രനാമ പുസ്തകങ്ങളും, ദേവീ മാഹാത്മ്യവും സമർപ്പിച്ച് മഞ്ജരിസ് ആദ്ധ്യാത്മിക ഗ്രൂപ്പ് .ഗുരുവായൂരിലെ വെളിച്ചപ്പാട് സുരേന്ദ്രൻ, സഞ്ജയ് ധൻരാജ്, വടകുറുമ്പ ക്ഷേത്രം വെളിച്ചപ്പാട് രഞ്ജിത്ത്, തിരുപ്പതിയിൽ നിന്ന് മീനാക്ഷി സുന്ദരം,തുടങ്ങി നിരവധി പേരാണ് മഞ്ജരീസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മൂകാംബിക ക്ഷേത്രത്തിൽ നിലവിളക്ക് സമർപ്പിച്ചത്.


അമ്പിളി സോമൻ നിലവിളക്ക് സമർപ്പണത്തിന് നേതൃത്വം നൽകി. 91 നിലവിളക്കാണ് സമർപ്പിച്ചത്. മൂകാംബിക ക്ഷേത്രത്തിൽ ഭഗവതിയെ പുറത്ത് എഴുന്നെള്ളിക്കുമ്പോൾ തലമുറകളായി ദേവിക്ക് മുന്നിൽ വിളക്ക് പിടിക്കുന്ന ജനാർദ്ധനനും അമ്പിളി സോമനും സമർപ്പിച്ച നെയ് വിളക്കിൽ ദീപം കൊളുത്തി.


രണ്ട് വലിയ താലവും നൂറോളം ലളിത സഹസ്ര നാമത്തിന്റെ പുസ്തകങ്ങളും സമർപ്പിച്ചതിൽ ഉൾപ്പെടുന്നു. ഭക്തർക്ക്  ഒരു ലക്ഷം ദേവീമാഹാത്മ്യം കോപ്പി എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ തുടക്കം ക്ഷേത്രത്തിലെ തന്ത്രി രാമചന്ദ്ര അഡിഗക്ക് നൽകി അമ്പിളി സോമൻ നിർവഹിച്ചു.

മഞ്ജരീസ് ചെയർ പേഴ്സൺ അമ്പിളി സോമനെ മുകാംബിക ക്ഷേത്രം ഭാരവാഹി പൊന്നാട അണിയിച്ച് ആദരിച്ചു. മഞ്ജരീസിലെ ഭാരവാഹികളായ വിനോദ് കണ്ണൻ, ശാന്ത രാമചന്ദ്രൻ, പ്രസന്ന രാധാകൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !