ഇറക്കുമതി തീരുവ കൂട്ടി; സ്വർണ വിലയിൽ വൻ കുതിപ്പ്; പവന് വില 1,23,120 രൂപയായി

ഇറക്കുമതി തീരുവ കൂട്ടിയതോടെ സ്വർണ വിലയിൽ വൻ കുതിപ്പ്. ബുധനാഴ്ച പവന്റെ വില 10,200 രൂപ കൂടി 1,23,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1,275 രൂപ വർധിച്ച് 15,390 രൂപയുമായി.


രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമാണ് സ്വർണം ഇറക്കുമതിക്ക് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. 


വെള്ളി ഉൾപ്പെടെയുള്ള മൂല്യം കൂടിയ ലോഹങ്ങളുടെയെല്ലാം തീരുവ സെസ് ഉൾപ്പടെ 15 ശതമാനമാക്കിയിട്ടുണ്ട്. അസംസ്‌കൃത എണ്ണയും സ്വർണവും വാങ്ങുന്നതിനായി വൻതോതിൽ ഡോളർ ചെലവഴിക്കുന്നത് രാജ്യത്തെ വിദേശ നാണ്യ ശേഖരത്തെ ബാധിക്കുന്നുണ്ട്. 


ഇത് പരിഹരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ അസാധാരണ നീക്കം. സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. 


നിയന്ത്രണം വന്നേക്കുമെന്ന സൂചനയെ തുടർന്ന് കഴിഞ്ഞ ദിവസം സ്വർണം വാങ്ങാൻ അസാധാരണ തിരക്കായിരുന്നു. വില കൂടിയ സാഹചര്യത്തിൽ ലാഭമെടുക്കാനും നിക്ഷേപകർ ശ്രമിച്ചേക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !