രാജ്യത്ത് ആദ്യ ഇ-വാഹന നയം പ്രഖ്യാപിച്ച കേരളം ഇന്നും ഇ-ബസുകളിലേക്കെത്തിയില്ല; കെഎസ്ആർടിസിക്ക് ഇന്ധനവിലവർധന കനത്ത ആഘാതമാകും?

തിരുവനന്തപുരം:രണ്ടാഴ്ചയ്ക്കിടെയുണ്ടായ ഡീസൽവില വർധനമാത്രം പ്രതിമാസം 10 കോടി രൂപയുടെ അധികബാധ്യത കെ.എസ്.ആർ.ടി.സി.ക്കുണ്ടാക്കും. സൗജന്യയാത്രകൂടി പ്രഖ്യാപിച്ച സ്ഥിതിക്ക് ഡീസൽവിലവർധന വഴിയുണ്ടാകുന്ന പ്രതിസന്ധി മറികടക്കുക എന്നതാണ് പ്രധാന വെല്ലുവിളി. 


വരുമാനത്തിന്റെ പകുതിയിൽക്കൂടുതൽ ഇന്ധനത്തിന് ചെലവിടുന്ന സ്ഥാപനത്തിന് ഇന്ധനവിലവർധന കനത്ത ആഘാതമാണ്. ഇ-ബസുകളിലേക്കുള്ള മാറ്റം വൈകി 2035-ൽ പൊതുഗതാഗതമേഖല പൂർണമായും ഇ-ബസുകളിലേക്ക് മാറ്റാനുള്ള കേന്ദ്രനയത്തിന്റെ ചുവടുപിടിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളും വൈദ്യുതി ബസുകളിലേക്ക് മാറിയെങ്കിലും രാജ്യത്ത് ആദ്യ ഇ-വാഹന നയം പ്രഖ്യാപിച്ച കേരളം ഇന്നും മുന്നോട്ടുപോയിട്ടില്ല. 


2023-ൽ വാങ്ങിച്ച 165 ബസ്സുകളല്ലാതെ രണ്ടാംഘട്ടം വാങ്ങിയിട്ടില്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾ ഹരിതനഗരമാക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. കൈയിലുള്ളത് പഴഞ്ചൻ ബസുകൾ നിരത്തിലിറങ്ങുന്ന 4500 ബസുകളിൽ 2014 ബസുകൾ 15 വർഷം പിന്നിട്ട പൊളിക്കേണ്ടവയാണ്. കേന്ദ്രം കടുപ്പിച്ചാൽ ഇവ ഉടനെ പിൻവലിക്കേണ്ടിവരും. പകരം പുതിയബസുകൾ നിരത്തിലിറക്കേണ്ടതുണ്ട്.


കഴിഞ്ഞ പത്തുവർഷത്തിനിടെ 2594 ബസുകളാണ് പൊളിച്ചത്. വാങ്ങിയത് 834 ബസുകളാണ്. പത്തുവർഷം പിന്നിട്ട ബസുകൾ സൂപ്പർ ക്ലാസ് സർവീസിനായി നിരത്തിലുണ്ട്. ശമ്പളവും പെൻഷനും സർക്കാർ കനിവിൽ കെ.എസ്.ആർ.ടി.സി.യെ നിലനിർത്താൻ മാസം 120 കോടി രൂപയാണ് സർക്കാർ ചെലവിടുന്നത്. 80 കോടി പെൻഷനും 50 കോടി ശമ്പളത്തിനും. ഒരോവർഷവും ബജറ്റിൽ നീക്കിവെക്കുന്ന 1200 കോടി രൂപയും ഇതുവഴി ചെലവാകും. അഞ്ചുവർഷത്തിനിടെ 8319 കോടി രൂപ സർക്കാർ നൽകിയിട്ടും 165 കോടി രൂപയ്ക്ക് മാത്രമാണ് ബസ് വാങ്ങിയത്. 



 കൂടുതൽ ബസുകൾ ഇറക്കാതെ വരുമാനം വർധിപ്പിക്കാനാകില്ല. അതിനുള്ള തുക കണ്ടെത്തുക എന്നതാണ് വെല്ലുവിളി. നിയമനനിരോധനം പത്തുവർഷത്തിനിടെ കാര്യമായ പി.എസ്.സി. നിയമനങ്ങളൊന്നും കെ.എസ്.ആർ.ടി.സി.യിൽ നടന്നിട്ടില്ല. 2016-ൽ ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ഗണ്യമായി ഉയർന്നതോടെ ചെലവുചുരുക്കാൻ പുതിയ നിയമനങ്ങൾ നിർത്തിവെച്ചു. ഒരു ബസിന് പത്ത് ജീവനക്കാരാണ് അന്നുണ്ടായിരുന്നത്. 2016-ൽ 4200 ബസുകൾക്കായി 42,000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് അത്രതന്നെ ബസുകൾ നിരത്തിലിറക്കുന്നത് 27,000 ജീവനക്കാരാണ്. 32,000 സ്ഥിരം ജീവനക്കാർ ഇന്ന് 22,000 ആയി. 12,000 താത്കാലിക ജീവനക്കാരുടെ സ്ഥാനത്ത് 5000 പേരും. ദേശീയശരാശരിയിലേക്ക് ജീവനക്കാരുടെ എണ്ണം കുറച്ച സ്ഥിതിക്ക് നിയമനനിരോധനം പിൻവലിക്കുമെന്നാണ് യുവതയുടെ പ്രതീക്ഷ. സുരക്ഷിത നിരത്തുകൾ ഒരു ദിവസം പത്തുപേർ നമ്മുടെ നിരത്തിൽ കൊല്ലപ്പെടുന്നുണ്ട്. ഇതിൽ പകുതിയിലധികവും യുവത്വമാണ്. 2025-ൽ അരലക്ഷത്തിനടുത്ത് വാഹനാപകടങ്ങളിലായി 3733 ജീവനുകളാണ് നമ്മുടെ നിരത്തുകളിൽ പൊലിഞ്ഞത്. 57,000 പേർക്ക് പരിക്കേറ്റു. വർധിച്ചുവരുന്ന വാഹനസാന്ദ്രത, അവയെ ഉൾക്കൊള്ളാൻ കഴിയാത്ത റോഡുകൾ, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്, അശാസ്ത്രീയമായ ഗതാഗതപരിഷ്‌കാരങ്ങൾ, മതിയായ പരിശീലനമില്ലാത്ത ഡ്രൈവർമാർ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ കാരണമാണിത്. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഓട്ടോമാറ്റിക് വെഹിക്കിൾ ടെസ്റ്റിങ് സെന്ററുകൾ ഒരുങ്ങുന്നത്. ഡ്രൈവിങ് ടെസ്റ്റ് ശാസ്ത്രീയമാക്കാൻ ഒട്ടേറെ നിർദേശങ്ങളുണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല. അഴിമതി ഒഴിയാതെ മോട്ടോർവാഹന വകുപ്പ് മോട്ടോർവാഹന വകുപ്പിന്റെ സേവനങ്ങൾ എത്രത്തോളം ജനങ്ങളിലേക്കെത്തിക്കാൻ സർക്കാരുകൾ ശ്രമിച്ചിട്ടുണ്ടോ അതിനെല്ലാം ഒപ്പം അഴിമതിയും വളരുന്നുണ്ട്. 2018-ൽ വാഹൻ-സാരഥി എന്ന സോഫ്റ്റ്വേറിലേക്ക് മാറിയെങ്കിലും ഇടനിലക്കാരുടെ സഹായമില്ലാതെ അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. അത്രയ്ക്ക് സങ്കീർണമാണ് സോഫ്റ്റ്വേർ. നിത്യവും സാങ്കേതികത്തകരാറുകളും. അതിസങ്കീർണമായ അപേക്ഷാക്രമം ലളിതമാക്കാൻ മാറിമാറിവന്ന ഗതാഗത കമ്മിഷണർമാർ ശ്രമിച്ചിട്ടും പരാജയപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !