ഇന്ത്യയിലേക്ക് നാടുകടത്തിയാൽ ആക്രമണത്തിനും സാമൂഹിക ഒറ്റപ്പെടലിനും ഇരയാകേണ്ടി വരും; ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ലുധിയാനക്കാരന്റെ അപ്പീൽ തള്ളി ട്രൈബ്യൂണൽ

ഓക്ക്‌ലാൻഡിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന "ബീൻ്റ് സിംഗ്" എന്ന പഞ്ചാബിൽ നിന്നുള്ള ലുധിയാനക്കാരൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് തടയാൻ, നൽകിയ അപ്പീൽ തള്ളി. തന്നെ നാടുകടത്തിയാൽ ആക്രമണത്തിനും സാമൂഹിക ഒറ്റപ്പെടലിനും ഇരയാകേണ്ടി വരുമെന്നായിരുന്നു ഇയാളുടെ വാദം.


2020 സെപ്റ്റംബർ 20 ന് സൗത്ത് ഓക്ക്‌ലൻഡിലെ ഇവരുടെ വീട്ടിൽ വച്ച് നടന്ന വാക്ക് തർക്കത്തിനിടയിൽ "ബീൻ്റ് സിംഗ്" തന്റെ ഭാര്യ "ബിന്ദർപാൽ കൗറിനെ" കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 


വിചാരണ ആരംഭിക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിന് വെറും മൂന്ന് ആഴ്ച മുൻപ് 53-കാരൻ "ബീൻ്റ് സിംഗ്" കൊലപാതകക്കുറ്റം സമ്മതിക്കുകയും തുടർന്ന് 2022 സെപ്റ്റംബറിൽ ബീൻ്റ് സിംഗിന് 10 വർഷവും ആറും മാസവും ഇളവില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു.


കുറ്റം ചുമത്തിയതിനാൽ 2024 ഏപ്രിലിൽ ബീൻ്റ് സിംഗിന് നാടുകടത്തൽ നോട്ടീസ് ലഭിച്ചു. ഉടനെ തന്നെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ നാടുകടത്തൽ ബാധ്യതയ്‌ക്കെതിരെ അദ്ദേഹം അപ്പീൽ നൽകി.


എന്നാൽ ഇയാൾക്ക് ഇന്ത്യയുമായുള്ള പ്രാഥമിക ബന്ധം നിലനിൽക്കുന്നതിന്നാലും ഇയാളുടെ അപ്പീലിൽ അസാധാരണ സാഹചര്യങ്ങളൊന്നുമില്ലെന്ന് ട്രൈബ്യൂണൽ കണ്ടെത്തുകയും ചെയ്തതിനാൽ 2026 മാർച്ച് 12ന് അപ്പീൽ നിരസിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !